പ്രാദേശിക ഗ്രാമീണ ബാങ്കുകളെ ശക്തിപ്പെടുത്തണം: കേന്ദ്ര ധനമന്ത്രി

ഡെല്‍ഹി: പ്രാദേശിക ഗ്രാമീണ ബാങ്കുകളെ (ആര്‍ആര്‍ബി) ശക്തിപ്പെടുത്താനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഉടമകള്‍ക്ക് വായ്പ എളുപ്പത്തില്‍ വിതരണം ചെയ്യാനും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പൊതുമേഖലാ ബാങ്ക് മേധാവികളുമായമായുള്ള കൂടിക്കാഴ്ചയില്‍ ആര്‍ആര്‍ബികളുടെ പ്രകടനവും മന്ത്രി വിലയിരുത്തി. സാമ്പത്തിക ഉള്‍പ്പെടുത്തലിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ആര്‍ആര്‍ബികള്‍ വഹിക്കുന്ന പ്രധാന പങ്കിനെ കുറിച്ച് ധനമന്ത്രി സംസാരിച്ചു. കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലിനായി സാമ്പത്തിക പിന്തുണയ്ക്ക് വ്യക്തമായ പദ്ധതി […]

Update: 2022-07-08 05:38 GMT

ഡെല്‍ഹി: പ്രാദേശിക ഗ്രാമീണ ബാങ്കുകളെ (ആര്‍ആര്‍ബി) ശക്തിപ്പെടുത്താനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഉടമകള്‍ക്ക് വായ്പ എളുപ്പത്തില്‍ വിതരണം ചെയ്യാനും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു.

ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പൊതുമേഖലാ ബാങ്ക് മേധാവികളുമായമായുള്ള കൂടിക്കാഴ്ചയില്‍ ആര്‍ആര്‍ബികളുടെ പ്രകടനവും മന്ത്രി വിലയിരുത്തി.

സാമ്പത്തിക ഉള്‍പ്പെടുത്തലിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ആര്‍ആര്‍ബികള്‍ വഹിക്കുന്ന പ്രധാന പങ്കിനെ കുറിച്ച് ധനമന്ത്രി സംസാരിച്ചു. കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലിനായി സാമ്പത്തിക പിന്തുണയ്ക്ക് വ്യക്തമായ പദ്ധതി സമയബന്ധിതമായി രൂപീകരിക്കാന്‍ സ്പോണ്‍സര്‍ ബാങ്കുകളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കെസിസിയുടെ കീഴില്‍ കന്നുകാലി വളര്‍ത്തലിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അവര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജൂലൈ അവസാനത്തോടെ എല്ലാ പൊതുമേഖലാ ബാങ്കുകളോടും അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തില്‍ ചേരാന്‍ മന്ത്രി ആവശ്യപ്പെട്ടു.
അക്കൗണ്ട് അഗ്രിഗേറ്റര്‍ എന്നത് ആര്‍ബിഐ നിയന്ത്രിത സ്ഥാപനമാണ്. ഒരു ധനകാര്യ സ്ഥാപനത്തിലെ ഉപഭോക്താവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമായും ഡിജിറ്റലായും ആക്സസ് ചെയ്യാനും മറ്റ് നിയന്ത്രിത ധനകാര്യ സ്ഥാപനവുമായി പങ്കിടാനും ഈ സംവിധാനം സഹായിക്കുന്നു. ഇവിടെ വ്യക്തിയുടെ സമ്മതമില്ലാതെ വിവരങ്ങള്‍ പങ്കിടാന്‍ കഴിയില്ല.

Tags:    

Similar News