നികുതി കുറക്കാൻ താല്പര്യമുണ്ടോ? പൊട്ട്ഫോളിയോ തുറക്കൂ, ഹാർവെസ്റ്റ് ചെയ്യൂ
ടാക്സ് ലോസ് ഹാർവെസ്റ്റിംഗ്…pers ടാക്സ് പ്ലാനിംഗിലെ ഒരു ടൂൾ ആണ് ടാക്സ് ലോസ് ഹാർവെസ്റ്റിംഗ്. ഇപ്പോൾ നമ്മൾ 2021-22 ഫിനാൻഷ്യൽ ഇയറിന്റെ അവസാന ആഴ്ചയിൽ എത്തിയിരിക്കുകയാണല്ലോ. അതായതു ടാക്സ് ബാധ്യതയെ കുറിച്ച് എല്ലാവരും അധികം ചിന്തിക്കുന്ന സമയം. ഇക്കഴിഞ്ഞ 2 വർഷ കോവിഡ് കാലത്ത് ഒട്ടേറെ പുതിയ ഇൻവെസ്റ്റേഴ്സ് ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. കാര്യമായ പഠനം നടത്താത്തവരും ഇക്കൂട്ടത്തിൽ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ടാക്സ് കൊടുക്കുക എന്നത് പൊതുവെ വിഷമമുള്ള […]
ടാക്സ് ലോസ് ഹാർവെസ്റ്റിംഗ്…pers ടാക്സ് പ്ലാനിംഗിലെ ഒരു ടൂൾ ആണ് ടാക്സ് ലോസ് ഹാർവെസ്റ്റിംഗ്. ഇപ്പോൾ നമ്മൾ 2021-22 ഫിനാൻഷ്യൽ ഇയറിന്റെ അവസാന...
ടാക്സ് ലോസ് ഹാർവെസ്റ്റിംഗ്…pers
ടാക്സ് പ്ലാനിംഗിലെ ഒരു ടൂൾ ആണ് ടാക്സ് ലോസ് ഹാർവെസ്റ്റിംഗ്.
ഇപ്പോൾ നമ്മൾ 2021-22 ഫിനാൻഷ്യൽ ഇയറിന്റെ അവസാന ആഴ്ചയിൽ എത്തിയിരിക്കുകയാണല്ലോ. അതായതു ടാക്സ് ബാധ്യതയെ കുറിച്ച് എല്ലാവരും അധികം ചിന്തിക്കുന്ന സമയം.
ഇക്കഴിഞ്ഞ 2 വർഷ കോവിഡ് കാലത്ത് ഒട്ടേറെ പുതിയ
ഇൻവെസ്റ്റേഴ്സ് ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. കാര്യമായ പഠനം നടത്താത്തവരും ഇക്കൂട്ടത്തിൽ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
ടാക്സ് കൊടുക്കുക എന്നത് പൊതുവെ വിഷമമുള്ള ഒരു കാര്യമാണല്ലോ. കൊടുക്കാതിരിക്കാൻ പറ്റില്ലെങ്കിലും നിയമപരമായി അനുവദിച്ചിട്ടുള്ള ചില ഇളവുകൾ ഫല പ്രദമായി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച് ആണ് ഇവിടെ പ്രതിപാദിക്കുന്നത്.
അതായതു ടാക്സ് ലോസ് ഹാർവെസ്റ്റിംഗ് എന്ന ടൂൾ ഉപയോഗിച്ച്.
2018 ബഡ്ജറ്റിൽ, ഓഹരികളിൽ നിന്നും ഓഹരി ഫണ്ടിൽ നിന്നും കിട്ടുന്ന ലാഭത്തിനു ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ഏർപ്പെടുത്തിയല്ലോ.
ഇൻവെസ്റ്റ് ചെയ്ത തീയതി മുതൽ ഒരു വർഷത്തിനകം ഉണ്ടാകുന്ന ബുക്ക് ചെയ്ത ലാഭം ഷോർട് ടെം ക്യാപിറ്റൽ ഗയിൻ ആയും, ഒരു വർഷത്തിന് ശേഷം ഉണ്ടാകുന്ന ലാഭം ലോങ്ങ് ടെം ക്യാപിറ്റൽ ഗയിൻ ആയും ആണ് നിർവചിച്ചിട്ടുള്ളത്.
എന്നാൽ മറ്റു ചില ഓഹരികളിൽ ക്യാപിറ്റൽ ലോസ് ഉണ്ടായാൽ അത് ക്യാപിറ്റൽ ഗയിനിൽ തട്ടി കഴിക്കാനുള്ള ഒരു വകുപ്പും ഉണ്ട്.
ഈ വകുപ്പ് അല്പം തന്ത്രപരമായി ഉപയോഗിച്ചാൽ ടാക്സ് കുറച്ചു കൊടുത്തു, ഒരു പോർട്ഫോളി യോയുടെ, പോസ്റ്റ് ടാക്സ് റിട്ടേൺ എങ്ങിനെ കൂട്ടി എടുക്കാം എന്ന് നോക്കാം
സ്വന്തം ഓഹരി പോർട്ട്‌ഫോളിയോയിൽ, വാങ്ങിയതിൽ നിന്നും വില താഴേക്കു പോയ ഷെയർ വിറ്റ്, ആ നഷ്ടം മറ്റു ഷെയറിൽ ഉണ്ടായ ലാഭത്തിനെതിരെ സെറ്റ് ഓഫ് ചെയ്ത്, ടാക്സ് ബാധ്യത കുറക്കുന്നതിനെയാണ് ടാക്സ് ലോസ് ഹാർവെസ്റ്റിംഗ് എന്ന് പറയുന്നത്.
വിൽക്കുന്ന ഷെയറിന്റെ വില, വലിയ വോളറ്റാലിറ്റി ഇല്ലാതെ നിൽക്കുകയും, എന്നാൽ ഭാവിയിൽ ഉയരാനുള്ള സാധ്യതയും ഉണ്ടെങ്കിൽ, വിറ്റ് കിട്ടിയ തുക വീണ്ടും ആ ഷെയറിൽ തന്നെ ഇൻവെസ്റ്റ് ചെയ്യാം. അങ്ങിനെ പോർഫോളിയോ അതേപടി നിലനിർത്തുകയും, അതോടൊപ്പം തന്നെ ടാക്സ് ബാധ്യത കുറയ്ക്കുകയും ചെയ്യാം
അല്ലെങ്കിൽ, വേറൊരു നല്ല ഷെയറിൽ ഇൻവെസ്റ്റ് ചെയ്തു പോർഫോളിയോ ഒന്ന് റീ ജിഗ് ചെയ്തു മൊത്തം മൂല്യം ഒന്ന് കൂട്ടാനും ശ്രമിക്കാം.
പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ഷോർട് ടെം ലോസ് രണ്ടു തരം ഗെയിനിലും സെറ്റ് ഓഫ് ചെയ്യാൻ സാധിക്കുമ്പോൾ, ലോങ്ങ് ടെം ലോസ്, ലോങ് ഗയിനിൽ മാത്രമേ സെറ്റ് ഓഫ് ചെയ്യാൻ സാധിക്കുകയുള്ളു എന്നതാണ്.
ടാക്സ് റേറ്റ്, ലോങ് ടെംമിന് 10% വും ഷോർട് ടെംമിന് 15% വും ആണ്.
ലോങ് ടെമിന് ഒരു ലക്ഷം വരെയുള്ള ലാഭത്തിനു ടാക്സ് ഇല്ല. എന്നാൽ, ഷോർട് ടെംമിന് എത്ര ലാഭം കിട്ടുന്നുവോ അതിനു മുഴുവൻ ടാക്സ് കൊടുക്കേണ്ടതായുണ്ട്. രണ്ടിനും ഇൻഡെക്സേഷൻ ബെനിഫിറ്റ് കിട്ടുകയുമില്ല.
ആയതിനാൽ, ഷോർട് ടെമിൽ പെടാൻ സാധ്യതയുള്ള വില താഴേക്കു പോയ ഷെയറുകൾ ഉണ്ടെങ്കിൽ, അത് വിൽക്കാൻ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്, താഴെ പറഞ്ഞിരിക്കുന്ന ക്യാരി ഓവർ ഫെസിലിറ്റി കൂടി കണക്കിലെടുക്കുമ്പോൾ.
ഇൻകം ടാക്സ് കണക്കു കൂട്ടുന്നത് ഒരു ഫിനാൻഷ്യൽ ഇയർ ആയ ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31വരെയുള്ള വരുമാനത്തിനാണ്.
എന്നാൽ, ക്യാപിറ്റൽ ഗെയിനും ലോസും , ഷോർട് ടെം ആണോ ലോങ് ടെം ആണോ എന്ന് കണക്കാക്കുന്നത് വാങ്ങിയ തീയതി മുതൽ വിൽക്കുന്ന തീയതി വരെയുള്ള ദിവസങ്ങൾ നോക്കിയാണ്.
ലാഭം, ബുക്ക് ചെയ്യുന്ന വർഷത്തിലെ വരുമാനത്തിലാണ് പെടുത്തേണ്ടത്. അതായതു വിൽക്കുന്ന വർഷത്തിൽ.
പല പ്രാവശ്യമായി വാങ്ങിയ ലോട്ട് ആണെങ്കിൽ, ഫിഫോ മെത്തേഡിൽ, അതായതു…. ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് മെത്തേഡ്, ആയാണ് വില്പന കണക്കാക്കപ്പെടുന്നത്. ആദ്യം വിൽക്കുന്നത് ആദ്യം വാങ്ങിയ ലോട്ട് ആയി കണക്കാക്കും. പിന്നീടുള്ള ഓരോ വില്പനയും അടുത്തടുത്ത ലോട്ടുകൾ എന്നിങ്ങനെ.
വിൽക്കുന്നത് ഒരു വർഷത്തിനുള്ളിലൊ, ശേഷമോ എന്ന് നോക്കി, ഷോർട് / ലോങ് ടെം കാറ്റഗറി തീരുമാനിക്കും
പലപ്പോഴായി പല വിലക്കു വാങ്ങിയ ലോട്ടുകൾ, ഒന്നിച്ചു ഒരേ വിലക്കു വിറ്റാൽ, വാങ്ങിയ വിലയുടെ ആവറേജ് എടുത്തു ഗയിൻ എത്രയുണ്ടെന്നു തീരുമാനിക്കണം
ഇനി ടാക്സ് ലോസ് ഹാർവെസ്റ്റിന്റെ ഉദാഹരണം നോക്കാം.
ലോങ് ടെം ഗയിൻ Rs 125000
ഷോർട് ടെം ഗെയിൻ Rs. 50000
ഷോർട് ടെം ലോസ് Rs. 25000
1) ടാക്സ് സെറ്റ് ഓഫ് ഇല്ലാതെ = 125,000-100000 @10% + 15% on 50000 = 2500+7500=10000
2) ടാക്സ് സെറ്റ് ഓഫ് ഓട് കൂടി = 2500+ 15% (50000-25000) ie 3750= 6250.
3) ലാഭിച്ച ടാക്സ് = Rs. 3750
ഇനി, ഒരു വർഷം ട്രേഡ് ചെയ്തില്ല എന്നും ഒരു ലാഭവും ഇല്ല എന്ന് വിചാരിക്കുക.
ഈ ക്യാപിറ്റൽ ലോസ് അടുത്ത 8 വർഷത്തേക്ക് വരെ ക്യാരി ഓവർ ചെയ്യാവുന്നതാണ്. അതായത് അടുത്ത വർഷമോ, എട്ടു വർഷത്തിൽ എപ്പോൾ വേണമെങ്കിലുമോ ഈ ലോസ്, ആ വർഷത്തെ ലാഭത്തിൽ തട്ടി കഴിക്കാം.
ഇൻട്രാ-ഡേ-ലോസ്, ക്യാപിറ്റൽ ഗയിനിൽ സെറ്റ് ഓഫ് ചെയ്യാൻ സാധിക്കുകയില്ല. കാരണം, ഇവ ട്രേഡിങ്ങിനുള്ള ഒരു സ്റ്റോക് ഇൻ ട്രേഡ് കാറ്റഗറിയിലാണ് വരുന്നത്. അതായതു, ക്യാപിറ്റൽ അസറ്റ് കാറ്റഗറിയിൽ അല്ല.
0.02% മുതൽ 0.03% വരെയുള്ള ബ്രോക്കറേജ് കൂടാതെ, സ്റ്റാമ്പ് ഡ്യൂട്ടി, ട്രാൻസക്ഷൻ ചാർജ്, സെബി ചാർജ് മറ്റു ചില ചാർജുകൾ, എന്നിവ ക്യാപിറ്റൽ ഗയിനിൽ നിന്നും കുറക്കാമെങ്കിലും, STT അഥവാ സെക്യൂരിറ്റിസ് ട്രാൻസക്ഷൻ ടാക്സും , അതിന്മേലുള്ള 18% GST യും കുറയ്ക്കാൻ സാധിക്കുകയില്ല.
മറ്റൊരു സുപ്രധാനമായ വ്യവസ്ഥ
ക്യാപിറ്റൽ ലോസ് തട്ടികഴിക്കുന്ന പ്രയോജനം കിട്ടണമെങ്കിൽ, ഇൻക്കം ടാക്സ് റൂൾസ്, സെക്ഷൻ 139 അനുസരിച്ച്, നിശ്ചിത തീയതിക്കുള്ളിൽ തന്നെ റിട്ടേൺ ഫയൽ ചെയ്തിരിക്കണം.
ഈ 2021-22 ഫിനാൻഷ്യൽ ഇയർ തീരാൻ കുറച്ചു ദിവസം കൂടി ബാക്കിയുണ്ട്. സ്വന്തം പോർട്ഫോളിയോ അവലോകനം ചെയ്തു, മേൽ പറഞ്ഞ രീതിയിൽ നിയമ പരമായുള്ള ഇളവുകൾ ഉപയോഗിച്ച് ടാക്സ് ബാധ്യത കുറക്കുവാൻ നോക്കുക