വിസ, മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കളാണോ? കാലാവധിക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ചേക്കാം
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ കാലാവധി എത്താറായോ? എങ്കില്‍ ശ്രദ്ധിക്കണം. കാര്‍ഡിനെ വിശ്വസിച്ച് ദീര്‍ഘ ദൂരയാത്രയ്ക്കും മറ്റും ഒരുങ്ങിയാല്‍ ചിലപ്പോൾ പണി കിട്ടും. കാരണം കാര്‍ഡ് പ്രവര്‍ത്തന രഹിതമായിട്ടുണ്ടാകും. എച്ച്ഡിഎഫ്‌സി, സൗത്ത് ഇന്ത്യന്‍ ബാങ്ക് അടക്കം പല സ്വകാര്യ ബാങ്കുകളുടെയും കാര്‍ഡുകള്‍ ഇങ്ങനെ കാലാവധി തീരും മുമ്പേ 'പണി' അവസാനിപ്പിക്കുന്നുണ്ട്. പരാതി പറഞ്ഞാല്‍ പുതിയ റൂപേ കാര്‍ഡ് എടുക്കൂ എന്നാണ് കസ്റ്റമര്‍ കെയറില്‍ നിന്ന് ലഭിക്കുന്ന മറുപടി. പുതിയ കാര്‍ഡിന് 250 രൂപയും ജി എസ് ടി ആയി […]
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ കാലാവധി എത്താറായോ? എങ്കില്‍ ശ്രദ്ധിക്കണം. കാര്‍ഡിനെ വിശ്വസിച്ച് ദീര്‍ഘ ദൂരയാത്രയ്ക്കും മറ്റും...
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ കാലാവധി എത്താറായോ? എങ്കില്‍ ശ്രദ്ധിക്കണം. കാര്‍ഡിനെ വിശ്വസിച്ച് ദീര്‍ഘ ദൂരയാത്രയ്ക്കും മറ്റും ഒരുങ്ങിയാല്‍ ചിലപ്പോൾ പണി കിട്ടും. കാരണം കാര്‍ഡ് പ്രവര്‍ത്തന രഹിതമായിട്ടുണ്ടാകും. എച്ച്ഡിഎഫ്‌സി, സൗത്ത് ഇന്ത്യന്‍ ബാങ്ക് അടക്കം പല സ്വകാര്യ ബാങ്കുകളുടെയും കാര്‍ഡുകള്‍ ഇങ്ങനെ കാലാവധി തീരും മുമ്പേ 'പണി' അവസാനിപ്പിക്കുന്നുണ്ട്. പരാതി പറഞ്ഞാല്‍ പുതിയ റൂപേ കാര്‍ഡ് എടുക്കൂ എന്നാണ് കസ്റ്റമര്‍ കെയറില്‍ നിന്ന് ലഭിക്കുന്ന മറുപടി. പുതിയ കാര്‍ഡിന് 250 രൂപയും ജി എസ് ടി ആയി 45 രൂപയും നല്‍കേണ്ടിയും വരും. ബാങ്കില്‍ ബന്ധപ്പെടുമ്പോള്‍ അക്കൗണ്ടുടമകള്‍ക്ക് റൂപേ കാര്‍ഡ് നല്‍കുവാന്‍ സമ്മര്‍ദമുണ്ട് എന്നാണ് പറയുന്നത്. നിലവിലുള്ള കാര്‍ഡുകള്‍ പിന്‍വലിച്ച് ഇത് നല്‍കാനാവാത്തതുകൊണ്ടാണ് കാലാവധി തീരുന്ന മുറയ്ക്ക് റൂപേ കാര്‍ഡുകളിലേക്ക് മാറുവാന്‍ ബാങ്കുകള്‍ ഇടപാടുകാരെ പ്രേരിപ്പിക്കുന്നത്.
കാര്‍ഡ് വലിയ കച്ചവടം
നിലവില്‍ ഇന്ത്യയിലെ ബിസിനസില്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ 70 ശതമാനവും അമേരിക്കന്‍ കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. ഡെബിറ്റ് കാര്‍ഡിന്റെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി. ഇതിന് പരിഹാരമെന്ന നിലയിലാണ് 2012 ല്‍ ഇന്ത്യ റൂപേ കാര്‍ഡ് പുത്തിറക്കിയത്. ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം പൊതുമേഖലാ ബാങ്കുകള്‍ ഇതിന്റെ ഉപയോഗം പ്രോത്സഹിപ്പിച്ചതോടെ 2020 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 60 ശതമാനം ഡെബിറ്റ് കാര്‍ഡുകളും റൂപേയുടേതായി. 31.74 കോടി റൂപേ കാര്‍ഡുകള്‍ ഇറക്കിയെന്നാണ് 2021 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ റൂപേയ്ക്ക് 20 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് നിലവിലുള്ളത്. വിസയാണ് ഇവിടെ മുന്നില്‍. പിന്നാലെ മാസ്റ്റര്‍ കാര്‍ഡുമുണ്ട്.
അമേരിക്കന്‍ കമ്പനികളെ പുറത്താക്കുമോ?
ഇന്ത്യ, അമേരിക്കന്‍ കാര്‍ഡ് കമ്പനികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വരുമ്പോഴാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ എല്ലാം റൂപേ കാര്‍ഡുകളിലേക്ക് മാറുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ഇതിനൊരു സാധ്യതായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ലോകത്ത് ഏറ്റവും അധികം മാര്‍ക്കറ്റ് ഷെയര്‍ ഉള്ള കാര്‍ഡ് കമ്പനികളാണ് വിസയും, മാസ്റ്റര്‍ കാര്‍ഡും. യുദ്ധം തുടങ്ങിയതോടെ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇതോടെ റഷ്യക്കാര്‍ക്ക് എടിഎം ല്‍ നിന്ന് പണം എടുക്കാനോ സാമ്പത്തിക ഇടപാടുകള്‍ നടത്താനോ കഴിയാതായി. ഈ സാഹചര്യവും കേന്ദ്രം ശ്രദ്ധിക്കുന്നുണ്ട്. ജൂലായ് 22 മുതല്‍ ഇന്ത്യയില്‍ പുതിയ കസ്റ്റമേഴ്‌സിനെ ചേര്‍ക്കരുതെന്ന് മാസ്റ്റര്‍ കാര്‍ഡിന് ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിസ, മാസറ്റര്‍കാര്‍ഡ്
നമ്മളെല്ലാം ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ബാങ്കുകള്‍ നല്‍കുന്ന ഇത്തരം കാര്‍ഡുകളില്‍ വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നിങ്ങനെയുള്ള ലോഗോ ശ്രദ്ധിച്ചിട്ടില്ലേ? എടിഎം കിയോസ്‌കുകള്‍ക്കു മുന്നിലുള്ള ബോര്‍ഡുകളിലും ഇത് കണ്ടിട്ടുണ്ടാകും. ഒരു കാര്‍ഡുപയോഗിച്ച് സാമ്പത്തിക വിനിമയം നടത്തുമ്പോള്‍ ഇത് സാധ്യമാക്കുന്ന പേയ്മെന്റ് കമ്പനികളുടെ സേവനങ്ങള്‍ ഇതിന് പിന്നിലുണ്ടാകും. ലോകവ്യാപകമായി പ്രമുഖ ബാങ്കുകള്‍ക്ക് ഇത്തരം സേവനം നല്‍കുന്ന പ്രധാന പേയ്മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങളാണ് വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് എന്നിവ. ഇത് മൂന്നും അമേരിക്കന്‍ കമ്പനികളാണ്. അതുകൊണ്ടാണ് നമ്മുടെ കാര്‍ഡുകളിലും എടിഎമ്മുകളിലും ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ഈ കാര്‍ഡുകള്‍ തമ്മില്‍ അടിസ്ഥാന വ്യത്യാസം ഒന്നും തന്നെയില്ല. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നേരിട്ട് ഇവയുമായി ഒരു ബന്ധവുമില്ല. അതേസമയം നമ്മുടെ ക്രെഡിറ്റ് കാര്‍ഡുകളിലേക്ക് വായ്പയായോ, മറ്റെന്തെങ്കിലുമായോ ഇവർ പണം നല്‍കുന്നുമില്ല. മറിച്ച്, നമുക്ക് കാര്‍ഡ് നൽകിയ ബാങ്കുകളും, പേയ്മെന്റ് കമ്പനികളും തമ്മിലാണ് ഇടപാടുകള്‍.
റൂപേ കാര്‍ഡ്
വിദേശ കമ്പനികളായതിനാലും, ഇന്ത്യ വലിയ മാര്‍ക്കറ്റ് ആയതിനാലും സ്വന്തമായി പേയ്മെന്റ് ഗേറ്റ് വേ സംവിധാനം വേണമെന്ന നിലയിലാണ് റൂപേ കാര്‍ഡ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തന പരിധിയുളളതിനാല്‍ ഇതിന് മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയെ അപേക്ഷിച്ച് ബാങ്കുകള്‍ നല്‍കുന്ന സര്‍വീസ് ചാര്‍ജ് വളരെ കുറവായിരിക്കും.
ഫീസ് നല്‍കണം
ആഗോളത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുടെ ഡാറ്റാ പ്രോസസ് സര്‍വറുകളും വിദേശത്തായിരിക്കും. ഇവയെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിരുത്സാഹപ്പെടുത്താന്‍ ഇതും ഒരു കാരണമാണ്. അതേസമയം, റൂപേ സര്‍വറകുള്‍ ഇന്ത്യയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. വിസ, മാസ്റ്റര്‍ കാര്‍ഡുകളെ പോലുള്ള വിദേശ നെറ്റ് വര്‍ക്കുകള്‍ സ്വീകരിക്കുന്നതിന് സര്‍വീസ് ചാര്‍ജായി ഒരോ നാലു മാസം കൂടുമ്പോഴും ബാങ്കുകള്‍ നിശ്ചിത ഫീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ റൂപേ കാര്‍ഡുകളുടെ കാര്യത്തില്‍ ഇതില്ല.