നിക്ഷേപം കൂടണമെങ്കില്‍ കൈയില്‍ പണം വേണം, ആദായ നികുതി ഒഴിവ് പരിധി കൂട്ടുമോ?
നിലവില്‍ 2.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ആദായ നികുതിയില്‍ നിന്ന് മുക്തമാണ്. ഈ പരിധി ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ഈ പരിധി ഉയര്‍ത്തിയാല്‍ ആദായ നികുതി ദായകരുടെ ഡിസ്‌പോസിബിള്‍ ഇന്‍കം വര്‍ധിക്കുമെന്നും നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ തുക എത്താനും അവസരമൊരുങ്ങുമെന്നുമാണ് വാദം.
ഡെല്‍ഹി: ആദായ നികുതി പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള പ്രഖ്യാപനം വരുന്ന കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. രണ്ട് വര്‍ഷം മുന്‍പ് (2020-21 ബജറ്റില്‍) ആദായ നികുതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യവസ്ഥ അവതരിപ്പിച്ചിരുന്നു. കിഴിവുകള്‍ ഒഴിവാക്കിയുള്ള പുതിയ രീതിയിലേക്ക് മാറാന്‍ പക്ഷെ ആളുകള്‍ കുറവായിരുന്നു. നാമമാത്രമായ ആളുകള്‍ മാത്രമാണ് പുതിയ ആദായ നികുതി സമ്പ്രദായത്തിലേക്ക് മാറിയത്.
നിലവില്‍ 2.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ആദായ നികുതിയില്‍ നിന്ന് മുക്തമാണ്. ഈ പരിധി ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ഈ പരിധി ഉയര്‍ത്തിയാല്‍ ആദായ നികുതി ദായകരുടെ ഡിസ്‌പോസിബിള്‍ ഇന്‍കം വര്‍ധിക്കുമെന്നും നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ തുക എത്താനും അവസരമൊരുങ്ങുമെന്നുമാണ് വാദം. രണ്ട് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ പുതിയ നികുതി സമ്പ്രദായം ശമ്പള വരുമാനക്കാര്‍ക്ക് നേട്ടം നല്‍കാത്തതിനാലാണ് ആളുകള്‍ ഇതിലേക്ക് മാറാന്‍ വിമുഖത കാട്ടുന്നതെന്നും മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
80സി പ്രകാരമുള്ള നിക്ഷേപം, ആരോഗ്യ ഇന്‍ഷുറന്‍സ്(80ഡി), വീട്ടുവാടക അലവന്‍സ്, ലീവ് ട്രാവല്‍ അലവന്‍സ്, സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ എന്നിവയ്ക്കൊന്നും പുതിയ വ്യവസ്ഥ പ്രകാരം കിഴിവ് കിട്ടില്ല. ഇത്തരം ഇളവുകള്‍ പ്രയോജനപ്പെടുത്തുന്ന ആളുകള്‍ക്ക് പഴയ വ്യവസ്ഥ പ്രകാരം നികുതി ബാധ്യത കുറവാണ്. പുതിയ വ്യവസ്ഥയിലുള്ള സ്ലാബിലേക്ക് 10-12 ശതമാനം വരെ നികുതിദായകര്‍ മാത്രമാണ് മാറിയതെന്നും, ഉയര്‍ന്ന നികുതിയാണ് കാരണമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റുകള്‍ക്ക് മുമ്പ് ഇത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും ഇതില്‍ പ്രതീക്ഷ അര്‍പ്പിക്കേണ്ടതില്ലെന്നും വാദിക്കുന്നവരുമുണ്ട്