നികുതി റിട്ടേണ്‍ കൃത്യ സമയത്ത് ഫയല്‍ ചെയ്യാം; ഇ-വെരിഫിക്കേഷനും പൂര്‍ത്തിയാക്കാം

  • നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം വെരിഫിക്കേഷനും പൂര്‍ത്തിയാക്കാം
  • കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യണം
  • ആധാറും പാനും തമ്മില്‍ ലിങ്ക് ചെയ്‌തെന്ന് ഉറപ്പാക്കാം

Update: 2024-03-25 09:35 GMT

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ഇങ്ങെത്തി. മാര്‍ച്ച് 31 എന്ന തീയതി ലക്ഷ്യമാക്കി നിക്ഷേപ പദ്ധതികള്‍ക്ക് നേരത്തെ അന്തിമ രൂപം നല്‍കുകയും നിക്ഷേപം നടത്തുകയും ചെയ്തവര്‍ക്ക് ആദായ നികുതി വകുപ്പില്‍ റിട്ടേണ്‍ സമര്‍പ്പിക്കാം. എന്നാല്‍, നിക്ഷേപം ഒന്നും ചെയ്തിട്ടില്ലാത്തവരെ സംബന്ധിച്ച് അത് കണ്ടെത്തി നിക്ഷേപിക്കാനുള്ള ഓട്ടത്തിലുമാകും.

നികുതിദായകര്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിനുശേഷം അതിന്റെ വെരിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്. നേരത്തെ നികുതിദായകര്‍ ഒരു പേജുള്ള വെരിഫിക്കേഷന്‍ ഡോക്യുമെന്റ് അതായത് ഐടിആര്‍-V ബംഗളൂരുവിലെ ആദായനികുതി വകുപ്പിന് അയയ്ക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നികുതിദായകര്‍ക്ക് അവരുടെ ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപിയുടെ സഹായത്തോടെ ഓണ്‍ലൈനില്‍ അവരുടെ റിട്ടേണ്‍ പരിശോധിക്കാന്‍ കഴിയുമെങ്കില്‍ ആദായനികുതി വകുപ്പിന് അയയ്‌ക്കേണ്ടതില്ല.

ആര്‍ക്കൊക്കെ ഇ-വെരിഫിക്കേഷന്‍ ചെയ്യാം

  • ആര്‍ക്കൊക്കെ ഇ-വെരിഫിക്കേഷന്‍ ചെയ്യാം
  • ആധാറും പാനും ലിങ്ക് ചെയ്തവര്‍ക്ക്
  • ആധാറുമായി ലിങ്ക് ചെയ്ത സജീവ മൊബൈല്‍ നമ്പറുള്ളവര്‍ക്ക്

ആധാര്‍ ഉപയോഗിച്ചുള്ള ഇ-വെരിഫിക്കേഷന്‍

  • ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇ-ഫയലിംഗ് ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം.
  • ഇ-ഫയല്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. ഇന്‍കം ടാക്‌സ് റിട്ടേണ്‍ തെരഞ്ഞെടുക്കാം
  • അതില്‍ ഇ-വെരിഫൈ റിട്ടേണ്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം
  • ഇ-വെരിഫിക്കേഷന്‍ പെന്‍ഡിംഗായിട്ടുള്ള ഐടിആര്‍ തെരഞ്ഞെടുക്കാം
  • ആധാര്‍ ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.
  • ഒടിപി അയക്കാനുള്ള സമ്മതം നല്‍കുക
  • ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കാം
  • ഒടിപി നല്‍കി സബ്മിറ്റി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റിട്ടേണ്‍ സക്‌സസ്ഫുളി വെരിഫൈഡ് എന്ന മെസേജ് വരും
  • ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
  • ഇതേ സന്ദേശം ഇമെയിലിലേക്കും വരും
Tags:    

Similar News