മനസമാധാനത്തോടെ പുതുവര്‍ഷം: ഐടിആര്‍ ഫയലിംഗ് ഡിസംബര്‍ 31 വരെ
പുതുക്കിയ ആദായ നികുതി റിട്ടേണ്‍ നിലവിലെ മൂല്യനിര്‍ണയ വര്‍ഷം അവസാനിച്ചതിന് ശേഷം മാത്രമേ ഫയല്‍ ചെയ്യാന്‍ കഴിയൂ. വൈകിയ ഐടിആര്‍ ഇപ്പോള്‍ ഫയല്‍ ചെയുന്നില്ലെങ്കില്‍ പിന്നീട് 2023 ഏപ്രില്‍ ഒന്ന് മുതല്‍ക്ക ഇത് ചെയ്യാം. പുതുക്കിയ ഐടിആര്‍ അനുമാന വര്‍ഷം അവസാനിച്ച് 24 മാസത്തിനുള്ളിലാണ് ഫയല്‍ ചെയേണ്ടത്.
2021-22 സാമ്പത്തിക വര്‍ഷത്തെ (അനുമാന വര്‍ഷം- 2022-23) വൈകിയതും പുതുക്കാനുള്ളതുമായ ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ഡിസംബര്‍ 31 ആണ്. അവസാന തിയതിക്ക് മുന്‍പ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് 31 നു മുന്‍പായി വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാ. ഐടിആര്‍ ഫയല്‍ ചെയ്യെണ്ടിയിരുന്ന അവസാന തീയതി ജൂലൈ 31 ആയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള (AY-2022-23) പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസരവും ഡിസംബര്‍ 31 നു അവസാനിക്കും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ 31 നു മുന്‍പായി തിരുത്താനും അവസരമുണ്ട്.
പുതുക്കിയ ആദായ നികുതി റിട്ടേണ്‍ നിലവിലെ മൂല്യനിര്‍ണയ വര്‍ഷം അവസാനിച്ചതിന് ശേഷം മാത്രമേ ഫയല്‍ ചെയ്യാന്‍ കഴിയൂ. വൈകിയ ഐടിആര്‍ ഇപ്പോള്‍ ഫയല്‍ ചെയുന്നില്ലെങ്കില്‍ പിന്നീട് 2023 ഏപ്രില്‍ ഒന്ന് മുതല്‍ക്ക ഇത് ചെയ്യാം. പുതുക്കിയ ഐടിആര്‍ അനുമാന വര്‍ഷം അവസാനിച്ച് 24 മാസത്തിനുള്ളിലാണ് ഫയല്‍ ചെയേണ്ടത്.
ഇതുവരെ ഐടിആര്‍ ഫയല്‍ ചെയ്യാത്തതോ ആദായ നികുതി കുടിശിക ഇല്ലാത്തതോ ആയ ഒരു വ്യക്തിക്കും പുതിയതായി ഐടിആര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ സെക്ഷന്‍ 234 എഫ് പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയതിന് പിഴ ചുമത്തുന്നതാണ്.