പ്രവാസികളിൽ മലയാളികൾ കുറയുന്നു, വിദേശ ഇന്ത്യാക്കാരിൽ കൂടുതൽ ഉത്തരേന്ത്യക്കാര്‍

ചന്ദ്രനില്‍ ചെന്നാലും ബാലേട്ടന്റെ ചായക്കടകാണുമെന്നൊരു ധാരണ മലയാളികളുടെ പ്രവാസ ജീവിതത്തെ കുറിച്ച് പൊതുവായുണ്ട്.

Update: 2022-08-27 06:49 GMT
ചന്ദ്രനില്‍ ചെന്നാലും ബാലേട്ടന്റെ ചായക്കടകാണുമെന്നൊരു ധാരണ മലയാളികളുടെ പ്രവാസ ജീവിതത്തെ കുറിച്ച് പൊതുവായുണ്ട്. എന്നാല്‍ ഈ ധാരണയ്ക്ക് ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ആര്‍ഐകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തേയ്ക്ക് വരുന്ന പണമൊഴുക്കിന്റെ പരമ്പരാഗത ഗുണഭോക്താവ് കേരളമായതിനാല്‍ ഇത് ഭാഗികമായി ശരിയാണെന്നതില്‍ തര്‍ക്കമില്ല. 2017 ലെ ജിഡിപി യില്‍ 10 ശതമാനം വരുമാനിത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറാന്‍ തുടങ്ങിയാല്‍ കേരളം ഈ സ്ഥാനം കൈമാറേണ്ടി വരുമെന്നാണ് ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
2020ല്‍ വിദേശകാര്യ മന്ത്രാലയം അനുവദിച്ച എമിഗ്രേഷനില്‍ 50 ശതമാനവും ഉത്തര്‍പ്രദേശ്, ഒറീസ്സ, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് റിസര്‍വ് ബാങ്കിന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദക്ഷണിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വേതനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നേടാനാകുമെന്ന സത്യം ഉത്തരേന്ത്യന്‍ ജനതയേയും ഈ വഴിയ്ക്ക് നയിക്കുകയാണ്. വിദേശത്തു നിന്ന് പണമയക്കുന്നവരുടെ പങ്ക് കേരളത്തിലും, കര്‍ണാടകയിലും സാമ്പത്തിക വര്‍ഷത്തിലെ 7.5% ശതമാനം മാത്രമാണ്.
ഇതിനു വിപരീതമായി, വടക്കന്‍ സംസ്ഥാനങ്ങളില്‍ സംസ്ഥാനത്തിന്റെ ജിഡിപി കണക്കുകളില്‍ പണമയക്കുന്നവരുടെ പങ്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം യുഎഇയില്‍ നിന്ന് 18 ശമതാനമാണ് ഇന്ത്യയിലേയ്‌ക്കെത്തുന്ന പണമൊഴുക്ക്. ഇതിലും മാറ്റം വന്നു കഴിഞ്ഞു. 23.4 ശതമാനവുമായി അമേരിക്ക ഏറ്റവും വലിയ വ്യക്തിഗത രാജ്യമായി മാറിയിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് സ്വകാര്യമേഖലാ ബാങ്കുകളിലേക്കും (53% വിപണി വിഹിതം) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകളിലേക്കും പണമയക്കുന്ന വിഹിതം മാറാന്‍ ഇത് കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

Similar News