2022 -ലെ എച്ച്-1ബി വിസ 65,000 പരിധിയിലെത്തി: യുഎസ്‌

  United States reaches 65,000 H-1B visa cap for 2022: USCIS വാഷിങ്ടൺ: 2022 സാമ്പത്തിക വര്‍ഷം യുഎസില്‍ എച്ച്-1ബി വിസ നിവേദനങ്ങള്‍ പരമാവധി പരിധിയായ 65,000 ല്‍ എത്തിയെന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു. സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ അത്തരം പത്യേക തൊഴിലുകളില്‍ നിയമിക്കുന്നതിന് യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് തൊഴിലാളികളെയാണ് സാങ്കേതിക കമ്പനികള്‍ ആശ്രയിക്കുന്നത്. […]

Update: 2022-03-02 03:51 GMT

 

United States reaches 65,000 H-1B visa cap for 2022: USCIS

വാഷിങ്ടൺ: 2022 സാമ്പത്തിക വര്‍ഷം യുഎസില്‍ എച്ച്-1ബി വിസ നിവേദനങ്ങള്‍ പരമാവധി പരിധിയായ 65,000 ല്‍ എത്തിയെന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു.

സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ അത്തരം പത്യേക തൊഴിലുകളില്‍ നിയമിക്കുന്നതിന് യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി വിസ.

ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് തൊഴിലാളികളെയാണ് സാങ്കേതിക കമ്പനികള്‍ ആശ്രയിക്കുന്നത്.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന തൊഴില്‍ വിസയാണ് എച്ച്-1ബി വിസ. യുഎസ് കോണ്‍ഗ്രസ് നിര്‍ബന്ധമാക്കിയതുപോലെ, യുഎസിന് പരമാവധി നല്‍കാന്‍ കഴിയുന്നത് ഒരു വർഷം 65,000 എച്ച്-1ബി വിസയാണ്. ഇത് കൂടാതെ എല്ലാ വര്‍ഷവും 20,000 എച്ച്-1ബി വിസ യുഎസ് അഡ്വാന്‍സ്ഡ് ഡിഗ്രി എക്‌സെംഷന്‍ വിഭാഗത്തില്‍ നല്‍കാം.

ഓരോ വര്‍ഷവും ഇത്തരം എല്ലാ അപേക്ഷകളും പരിശോധിക്കുന്നത് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഥവാ യു എസ് സി ഐ എസ്‌ ആണ്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്ക് നോണ്‍-സെലക്ഷന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് യു എസ് സി ഐ എസ്‌ അറിയിച്ചു.

യു എസ് സി ഐ എസ്‌ അനുസരിച്ച്, പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തുടരും.

നിലവിലെ എച്ച്-1ബി വിസ തൊഴിലാളിക്ക് യുഎസില്‍ തുടരാനുള്ള സമയം നീട്ടുന്നതിനും, അവരുടെ തൊഴില്‍ നിബന്ധനകള്‍ മാറ്റുന്നതിനും, നിലവിലെ എച്ച്-1ബി വിസ തൊഴിലാളികള്‍ക്ക് തൊഴിലുടമകളെ മാറ്റാന്‍ അനുവദിക്കുന്നതിനുമുള്ള അപേക്ഷകള്‍ തുടർന്നും യു എസ് സി ഐ എസ്‌ സ്വീകരിച്ചു പ്രോസസ്സ് ചെയ്യും.

യുഎസ് കോണ്‍ഗ്രസിന്റെ പരിധി 65,000 ആണെങ്കിലും, ഈ വാര്‍ഷിക പരിധി എല്ലാ എച്ച്-1ബി നോണ്‍ ഇമിഗ്രന്റ് വിസകള്‍ക്കും ബാധകമല്ല. യുഎസ്-ചിലി, യുഎസ്-സിംഗപ്പൂര്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ നടപ്പിലാക്കുന്ന നിയമനിര്‍മ്മാണത്തിന്റെ നിബന്ധനകള്‍ പ്രകാരം, എച്ച്-1ബി1 പ്രോഗ്രാമിനായി ഓരോ സാമ്പത്തിക വര്‍ഷവും ലഭ്യമായ 65,000 വിസകളില്‍ നിന്ന് 6,800 വരെ വിസകള്‍ മാറ്റിവയ്ക്കുന്നു.

ഈ ഗ്രൂപ്പിന്റെ ഉപയോഗിക്കാത്ത വിസകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ സാധാരണ എച്ച്-1ബി വിസയുടെ ഭാഗമായി ഉപയോഗിക്കും.

Tags:    

Similar News