എന്‍ആര്‍ഐ-കള്‍ക്ക് ഇനി  ക്രിപ്റ്റോയില്‍ കൈപൊള്ളുമോ ?

ഡെല്‍ഹി:  ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ എന്‍ആര്‍ഐകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റില്‍ ക്രിപ്റ്റോ  വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് മാത്രമല്ല ഇതു വഴിയുള്ള വരുമാനം പത്തുലക്ഷത്തിലധികം ആണെങ്കില്‍ 30 ശതമാനം നികുതിയും അതിനുപുറമേ 15 ശതമാനം സര്‍ചാര്‍ജ് അടയ്ക്കേണ്ടിവരും. ഏപ്രില്‍ ഒന്നുമുതലാണ് 30 ശതമാനം നികുതി ഈടാക്കുക മാത്രമല്ല ജൂലൈ ഒന്നുമുതല്‍ ടി ഡി സ്  സംബന്ധിച്ച് പരിഷ്‌കാരങ്ങളും നിലവില്‍ വരുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ക്രിപ്റ്റോ കറന്‍സി

Update: 2022-02-10 06:48 GMT
ഡെല്‍ഹി: ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ എന്‍ആര്‍ഐകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റില്‍ ക്രിപ്റ്റോ വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് മാത്രമല്ല ഇതു വഴിയുള്ള വരുമാനം പത്തുലക്ഷത്തിലധികം ആണെങ്കില്‍ 30 ശതമാനം നികുതിയും അതിനുപുറമേ 15 ശതമാനം സര്‍ചാര്‍ജ് അടയ്ക്കേണ്ടിവരും. ഏപ്രില്‍ ഒന്നുമുതലാണ് 30 ശതമാനം നികുതി ഈടാക്കുക മാത്രമല്ല ജൂലൈ ഒന്നുമുതല്‍ ടി ഡി സ് സംബന്ധിച്ച് പരിഷ്‌കാരങ്ങളും നിലവില്‍ വരുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ക്രിപ്റ്റോ കറന്‍സി ഇടപാടുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് കിട്ടുന്ന ആദായത്തില്‍ കുറവ് വരും. എന്നാല്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ആര്‍ബിഐ അംഗീകാരം ലഭിച്ചിട്ടില്ല. നികുതി നടപ്പാക്കലിന് ക്രിപ്റ്റോയ്ക്ക് ലഭിക്കുന്ന അംഗീകാരവും ആയി ബന്ധം ഇല്ല എന്നതും ഓര്‍ക്കുക .സ്രോതസ്സില്‍ നിന്നും നികുതി ഈടാക്കുന്നത് വഴി എല്ലാ ക്രിപ്റ്റോ ഇടപാടുകളും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ക്രിപ്റ്റോ ആസ്തികള്‍ സമ്മാനമായി നല്‍കിയാലും നികുതി ബാധകമാണ് ആണ്. സമ്മാനം സ്വീകരിക്കുന്ന ആളില്‍ നിന്നും നികുതിയും ഒപ്പം ഒരു ശതമാനം ടി ഡി സ് ഉം ഈടാക്കും.
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പല തരത്തിലുള്ള ആശയ കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇത്തരം അവ്യക്തതകള്‍ക്ക് അറുതി വരുത്തിക്കൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റം ചെയര്‍മാന്‍ വിവേക് ജോഹ്രി രംഗത്തെത്തിയിരുന്നു. നിയമപ്രകാരം ഡിജിറ്റല്‍ രൂപത്തിലുള്ള പണമിടപാടുകള്‍ നടത്തുന്ന പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് മേല്‍ ജിഎസ്ടി ബാധകമാണ്.
മാത്രമല്ല വിദേശത്ത് സ്ഥിതി ചെയ്യുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയയ്ച്ചാലും നികുതി ബാധകമാണ്. കാരണം ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ സേവനം ലഭിക്കുന്ന സ്വീകര്‍ത്താവ് ഇന്ത്യയിലുള്ള വ്യക്തിയാണ്. അതിനാല്‍ തന്നെ ഇത്തരം സേവനങ്ങള്‍ക്ക് റിവേഴ്‌സ് ചാര്‍ജ്ജ് അടിസ്ഥാനത്തില്‍ ജിഎസ്ടി ബാധകമാകുമെന്നും വിവേജ് ജോഹ്രി വ്യക്തമാക്കുന്നു.
ക്രിപ്റ്റോ എന്നാല്‍ ഒറ്റനോട്ടത്തില്‍
ഡിജിറ്റല്‍ പണമാണ് ക്രിപ്റ്റോ എന്ന് പറയുന്നത് ബാങ്ക് പോലെ ഒരു കേന്ദ്രീകൃത സംവിധാനം ഇത്തരം കറന്‍സിയെ നിയന്ത്രിക്കാന്‍ ഇല്ല കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ആശ്രയിക്കുന്ന ബ്ലോക്ക് ചെയ്യാന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത് ബാങ്കിംഗ് അല്ലെങ്കില്‍ മണി എക്സ്ചേഞ്ച് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഏത് ക്രിപ്റ്റോ കറന്‍സിയും അതാത് രാജ്യങ്ങളുടെ കറന്‍സി രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കും .
ഇന്ത്യയ്ക്ക് ഉള്‍പ്പടെ മിക്ക രാജ്യങ്ങള്‍ക്കും ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ് ഫോമുകള്‍ വാസിര്‍ എക്‌സ്, സെബ്‌പേ, കോയിന്‍ സ്വിച്ച് കുബെര്‍ കോയിന്‍ ഡിസിഎക്‌സ് ജിഒ എന്നിവയാണ് പേരു കേട്ട ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകള്‍. കോയിന്‍ ബേസ് ബിനാന്‍സ് തുടങ്ങിയ ആഗോള വ്യാപാര പ്ലാറ്റ് ഫോമുകളിലൂടെ എന്‍ ആര്‍ ഐകള്‍ ഉള്‍പ്പടെയുള്ള നിക്ഷേപകര്‍ക്ക് ബിറ്റ് കോയിന്‍, ഡോജ്‌കോയിന്‍, എഥേറിയം തുടങ്ങി മറ്റ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നിവയും വാങ്ങാന്‍ സാധിക്കും.
ക്രിപ്റ്റോയും എന്‍ആര്‍ഐകളും
  • ബാങ്കിംഗ്, മറ്റ് ഫിനാന്‍ഷ്യല്‍ ചാനലുകള്‍ എന്നിവ വഴി പ്രതിവര്‍ഷം 80 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോ ഇടപാട് ഇന്ത്യയില്‍ നടക്കുന്നുണ്ട്.
  • 15 മില്യണ്‍ ക്രിപ്റ്റോ നിക്ഷേപകരില്‍ നിന്നായി 15,000 കോടിയടെ ഡിജിറ്റല്‍ ആസ്തികളാണ് ഇന്ത്യയിലുള്ളത്.
  • താരതമ്യേന വിദേശത്ത് നിന്നുള്ള ഇടപാടുകാരാണ് അധികവും. ക്രിപ്റ്റോ ആസ്തികള്‍ തത്സമയ ട്രാന്‍സാക്ഷനുകളായി അയയ്ക്കുന്നത് വഴി മണിട്രാന്‍സ്ഫര്‍ കമ്പനികള്‍ക്കും മറ്റ് ഇടനിലക്കാര്‍ക്കും കമ്മീഷന്‍ നല്‍കുന്നത് ഒഴിവാക്കാം.
  • പരാമ്പരഗത രീതികളുമായി താരത്യം ചെയ്താല്‍ ക്രിപ്റ്റോ കറന്‍സികള്‍ വഴി വളരെ വേഗം പണമടയ്ക്കാന്‍ സാധിക്കും. ഇവ ബ്ലോക്ക് ചെയിന്‍ നെറ്റ്വര്‍ക്കില്‍ ദൃശ്യമാവുകയും ചെയ്യും.
  • ഗ്രാമീണ മേഖലയിലേക്കുള്ള ഡിജിറ്റല്‍ അസ്സറ്റുകളുടെ കടന്നു വരവ് ഗുണകരമായെന്നും വിദഗ്ധര്‍.
  • ചെറിയ തുകകള്‍ അയയ്ക്കുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് ക്രിപ്റ്റോ (ബാങ്കിംഗ് അല്ലെങ്കില്‍ മണി ട്രാന്‍സ്ഫര്‍ വഴിയാണെങ്കില്‍ ഫീസ് ഏറെയാണ്)
  • വിപണിയിലെ ചാഞ്ചാട്ടം പണത്തിന്റെ മൂല്യത്തെ ബാധിക്കരുത് എന്ന ആവശ്യവും ക്രിപ്റ്റോ കറന്‍സിയിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കുന്നു.
  • ക്രിപ്റ്റോ ഇടപാടുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴിലല്ല എന്നതിനാല്‍ തട്ടിപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
  • ഒരു ക്രിപ്റ്റോ കറന്‍സി തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ചരിത്രം, പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യത എന്നിവ പഠിച്ച ശേഷം മാത്രം നിക്ഷേപം നടത്തുക.
  • വിശ്വസനീമായ പ്ലാറ്റ്ഫോമുകളുടെ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ക്രിപ്റ്റോ കറന്‍സികള്‍ സ്വന്തമാക്കുവാനും സാധിക്കും (പ്ലാറ്റ്ഫോമിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ മനസിലാക്കിയ ശേഷമേ പാടുള്ളൂ)
  • ക്രിപ്‌റ്റോ മാര്‍ക്കറ്റ് എന്നത് സ്റ്റോക്ക് മാര്‍ക്കറ്റിന് സമാനമാണ്, സ്റ്റോക്കുകള്‍ക്ക് പകരം ഡിജിറ്റല്‍ കറന്‍സികളില്‍ വ്യാപാരം നടത്തുന്നു എന്ന് മാത്രം.
  • ക്രിപ്റ്റോയുടെ ഭാവി നിലവില്‍ പ്രവചിക്കുക അസാധ്യമാണ്. വരും വര്‍ഷങ്ങളില്‍ ഉണ്ടാകാനിടയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളെ ആശ്രയിച്ചിരിക്കും ഇത്.
  • ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ നിലവില്‍ ഇന്ത്യയില്‍ സാധിക്കില്ല. എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളില്‍ ടോക്കണ്‍ വാങ്ങാന്‍ സാധിക്കും. ഉല്‍പന്നങ്ങള്‍ക്ക് പകരം ക്രിപ്റ്റോ വാങ്ങുന്ന പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ ഇല്ല.
Tags:    

Similar News