പ്രവാസി സംരംഭങ്ങള്‍ക്ക് സബ്‌സിഡിയോടെ രണ്ട് കോടി വായ്പ
സാമ്പത്തിക മേഖല പാടെ തകര്‍ന്നതോടെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ ഏറയാണ്. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് പല സംരംഭങ്ങളിലേക്കും തിരിയുകയാണ് പ്രവാസികള്‍
കോവിഡ് മഹാമാരി സാരമായി ബാധിച്ച ഒരു വിഭാഗമാണ് പ്രവാസികള്‍. സാമ്പത്തിക മേഖല പാടെ തകര്‍ന്നതോടെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍...
കോവിഡ് മഹാമാരി സാരമായി ബാധിച്ച ഒരു വിഭാഗമാണ് പ്രവാസികള്‍. സാമ്പത്തിക മേഖല പാടെ തകര്‍ന്നതോടെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ ഏറയാണ്.
സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് പല സംരംഭങ്ങളിലേക്കും തിരിയുകയാണ് പ്രവാസികള്‍. ജോലിനഷ്ടപ്പെട്ട് ഇങ്ങനെ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി വ്യവസായ വികസന കോര്‍പ്പറേഷനും നോര്‍ക്കയും ചേര്‍ന്ന് വായ്പാ പദ്ധതി നടപ്പിലാക്കുന്നുണ്ട്.
ആനുകൂല്യങ്ങള്‍
പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ 25 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ ധനസഹായം ലഭിക്കും. ഉത്പാദന സേവന മേഖലകളില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് സഹായം അനുവദിക്കുക.
അഞ്ചര വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ ഇതിന് ഈടാക്കുന്നത്. പദ്ധതിയില്‍ ആദ്യ നാല് വര്‍ഷം പലിശ സബ്സിഡി ലഭിക്കും. പിന്നീട് അവസാന ഒന്നര വര്‍ഷം 8.75 ശതമാനം നിരക്കില്‍ പ്രവാസി സംരംഭകര്‍ പലിശ നല്‍കണം.
തിരിച്ചടവ്
ഈ പദ്ധതിയ്ക്ക് ആറ് മാസം മൊറട്ടോറിയം വായ്പാ തിരിച്ചടവിനുണ്ട്. മുതലിന് മാത്രമാണ് ഇത് ബാധകമായിട്ടുള്ളത്. അതിനാല്‍ പലിശ കൃത്യമായി അടയ്ക്കണം. ആറ് മാസത്തിന് ശേഷം മുതലും പലിശയും ചേര്‍ത്ത് അടയ്ക്കണം. ഈ വായ്പ ലഭിക്കുന്നതിന് സംരംഭകര്‍ തങ്ങള്‍ ആരംഭിക്കുന്ന സംരംഭത്തിന്റെ കൃത്യമായ പദ്ധതിരേഖ തയ്യാറാക്കി സമര്‍പ്പിക്കണം.
മാത്രമല്ല തുടങ്ങുന്നത് ഒന്നിലധികം ആളുകളുള്ള സംരംഭമാണെങ്കില്‍ എല്ലാ അംഗങ്ങളുടേയും വ്യക്തിഗത ജാമ്യം വായ്പ അനുവദിക്കുന്നതിന് ആവശ്യമാണ്. ഇത്തരം രേഖകളെല്ലാം കെ എസ് ഐ ഡി സിക്ക് സമര്‍പ്പിക്കണം. കെ എസ് ഐ ഡി സി യുടെ നേതൃത്വത്തില്‍ നോര്‍ക്ക പ്രതിനിധി അടങ്ങുന്ന പ്രത്യേക സമിതി അവ പരിശോധിച്ച ശേഷം വായ്പ നല്‍കും.
വായ്പ അനുവദിക്കുന്നതിനുള്ള അപേക്ഷയില്‍ 'പ്രൊസസിങ് ചാര്‍ജ്' ഒരു ലക്ഷം രൂപ വരെ കെ എസ് ഐ ഡി സി ഇളവ് നല്‍കും. മാത്രമല്ല ജി.എസ്.ടി.യും ഒഴിവാക്കും. പദ്ധതിയുടെ ഭാഗമായി പണം ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കെ എസ് ഐ ഡി സിയും നോര്‍ക്കയും ധാരണാപത്രം ഒപ്പിട്ടു.