ഇന്ത്യ ഒരു അസാധാരണ വിജയഗാഥയെന്ന് ബ്ലിങ്കന്‍

  • ഇന്ത്യയും യുഎസും തമ്മില്‍ ആഴത്തിലുള്ള ബന്ധം നിലനില്‍ക്കുന്നു
  • മോദിയുടെ നയങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് പ്രയോജനപ്രദമെന്നും ബ്ലിങ്കന്‍

Update: 2024-01-17 10:48 GMT

ഇന്ത്യ 'അസാധാരണമായ വിജയഗാഥ' എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിശേഷിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളും പരിപാടികളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകസാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും മോദിയും തമ്മില്‍ മികച്ച ബന്ധമാണ് ഉള്ളതെന്നും അവരുടെ ചര്‍ച്ചകള്‍ യുഎസ്-ഇന്ത്യ ബന്ധം ഉള്‍പ്പെടെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിപുലീകരണത്തെ പ്രശംസിച്ച ബ്ലിങ്കെന്‍, യുഎസും ഇന്ത്യയും എപ്പോഴും നിരന്തരമായ സംഭാഷണത്തിലാണെന്നും ജനാധിപത്യവും മൗലികാവകാശങ്ങളും ഉള്‍പ്പെടെ എല്ലാ വശങ്ങളും അവ ഉള്‍ക്കൊള്ളുന്നുവെന്നും പറഞ്ഞു.

മോദി ഭരണത്തിന് കീഴില്‍ രാജ്യം ശക്തമായ സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും ഉണ്ടായിട്ടും ഹിന്ദു ദേശീയതയുടെ ഉയര്‍ച്ച ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Tags:    

Similar News