ട്രംപുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് ജപ്പാന്‍
- ഓട്ടോ താരിഫ് വെട്ടിക്കുറയ്ക്കുക ജപ്പാന്റെ ലക്ഷ്യം
- അധികാരമേറ്റെടുത്തശേഷം മാത്രം ലോകനേതാക്കളെ കാണുമെന്ന് ട്രംപ്
- 2023-ല്‍ ജപ്പാന്റെ ഏറ്റവുംവലിയ ഓട്ടോ കയറ്റുമതി ലക്ഷ്യസ്ഥാനം യുഎസായിരുന്നു
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടോക്കിയോ വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി ജപ്പാന്‍. യുഎസിലേക്കുള്ള വാഹന കയറ്റുമതിയില്‍ അധിക താരിഫുകള്‍ ഒഴിവാക്കാന്‍ ടോക്കിയോയ്ക്ക് കഴിഞ്ഞിരുന്നു. പകരമായി യുഎസ് കര്‍ഷകര്‍ക്ക് ജാപ്പനീസ് വിപണിയിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കുന്ന ഒരു വ്യാപാര കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. ഇത് ട്രംപിന്റെ ആദ്യടേമിലായിരുന്നു.
''താരിഫ് ഒഴിവാക്കല്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന ഇനങ്ങളുടെ പട്ടികയില്‍ യുഎസ് ഓട്ടോമൊബൈല്‍സും ഓട്ടോമൊബൈല്‍ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്,'' ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ പറഞ്ഞു.
മറ്റ് രാജ്യങ്ങളെപ്പോലെ ടോക്കിയോയും ട്രംപിന്റെ സംരക്ഷണവാദ വ്യാപാര നയങ്ങളുടെ സാധ്യതകളെ നേരിടാന്‍ അതിന്റെ ചിന്തയും തന്ത്രവും ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ അഭിപ്രായങ്ങള്‍.
ജപ്പാന്‍ ഉള്‍പ്പെടെ വിദേശത്തുനിന്നുള്ള എല്ലാ സാധനങ്ങള്‍ക്കും 10% മുതല്‍ 20% വരെ അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
2023 ല്‍ കാറുകളും ഓട്ടോ പാര്‍ട്സുകളും കയറ്റുമതിയുടെ മൂന്നിലൊന്ന് വരുന്ന ജപ്പാന്റെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായിരുന്നു യുഎസ്. 'യുഎസ് നിലവില്‍ സര്‍ക്കാര്‍ പരിവര്‍ത്തനത്തിന്റെ കാലഘട്ടത്തിലാണ്,' ഇവായ പറഞ്ഞു. 'വ്യാപാര നയത്തില്‍ പുതിയ ഭരണകൂടം എന്ത് സമീപനം സ്വീകരിക്കുമെന്ന് കാണാന്‍ ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുകയും ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുകയും വേണം, അതുവഴി ഞങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയും.'
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപുമായി ഫോണില്‍ അഞ്ച് മിനിറ്റോളം സംസാരിച്ച പ്രധാനമന്ത്രി ഷിഗെരു ഇഷിബ ഉടന്‍ തന്നെ ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നു. കഴിഞ്ഞ മാസം തെക്കേ അമേരിക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ ട്രംപിനെ കാണാമെന്ന് ഇഷിബ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജനുവരി 20 ന് സ്ഥാനാരോഹണത്തിന് മുമ്പ് ലോക നേതാക്കളെ കാണാന്‍ ട്രംപ് പദ്ധതിയില്ലെന്ന് അറിയിച്ചു.
ട്രംപും അന്തരിച്ച പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നയതന്ത്ര ബന്ധങ്ങള്‍ സുഗമമാക്കുന്നതില്‍ പങ്കുവഹിച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു.