ഭൂമിയിലെ സുരക്ഷിതമായ സുന്ദര നഗരങ്ങള്‍ എവിടെയാണ്?

  • ഉയര്‍ന്ന ജീവിത നിലവാരവും സുരക്ഷയും ആഗ്രഹിക്കുന്നവരുടെ ലക്ഷ്യസ്ഥാനമായി പടിഞ്ഞാറന്‍ യൂറോപ്പ്
  • ക്വാളിറ്റി ഓഫ് ലിവിംഗ് റിപ്പോര്‍ട്ടില്‍ ആദ്യമെത്തിയത് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്
  • ആദ്യപത്ത് സ്ഥാനങ്ങളില്‍ മൂന്ന് സ്വിസ് നഗരങ്ങള്‍

Update: 2024-12-03 09:51 GMT

സമാധാനപരവും സുസ്ഥിരവുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുടിയേറാനുള്ള ആഗ്രഹം സമ്പന്നരായവരില്‍ കൂടുതല്‍ ശക്തമാകുന്നു. ആഗോള തലത്തിലെ പ്രക്ഷുബദ്ധത, സാമ്പത്തിക അസ്ഥിരത, വെല്ലുവിളികള്‍ തുടങ്ങിയവ ഇതിനു കാരണമാണ്. മെര്‍സറിന്റെ ഏറ്റവും പുതിയ ക്വാളിറ്റി ഓഫ് ലിവിംഗ് റിപ്പോര്‍ട്ട് 2024 അനുസരിച്ച് ഉയര്‍ന്ന ജീവിത നിലവാരവും സുരക്ഷയും ആഗ്രഹിക്കുന്നവരുടെ ലക്ഷ്യസ്ഥാനമായി പടിഞ്ഞാറന്‍ യൂറോപ്പ് തുടരുന്നു.

39 ഘടകങ്ങളെ അടിസ്ഥാനമാക്കി നഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ക്വാളിറ്റി ഓഫ് ലിവിംഗ് റിപ്പോര്‍ട്ട്. ഇതില്‍ രാഷ്ട്രീയ സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദം, പാര്‍പ്പിടം എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഈ റാങ്കിംഗില്‍ ആദ്യ സ്ഥാനത്തെത്തിയത് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സാമ്പത്തിക കേന്ദ്രമാണ് സൂറിച്ച്. മികച്ച പൊതു സേവനങ്ങള്‍, കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക രംഗം, സുസ്ഥിരതയോടുള്ള ശക്തമായ പ്രതിബദ്ധത എന്നിവയ്ക്ക് ഈ നഗരം പേരുകേട്ടതാണ്.

മനോഹരമായ തടാകതീരത്തിന്റെ പശ്ചാത്തലത്തിനും കാര്യക്ഷമമായ പൊതുഗതാഗതത്തിനും പ്രശസ്തമായ സൂറിച്ച് പ്രവാസികള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ നഗരത്തിലെ ജീവിതച്ചെലവ് വളരെ ഉയര്‍ന്നതാണ്, ഇത് ചിലര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തിയേക്കാം.

സൂറിച്ചിന് പിന്നില്‍ രണ്ട് സ്വിസ് നഗരങ്ങള്‍ കൂടി റാങ്കിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനീവ മൂന്നാം സ്ഥാനത്തും ബേണ്‍ ഒമ്പതാം സ്ഥാനത്തും. ശക്തമായ അന്താരാഷ്ട്ര കമ്മ്യൂണിറ്റികള്‍, മികച്ച ആരോഗ്യ സംരക്ഷണം, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ രണ്ട് നഗരങ്ങളും സമാനമായ മികവ് പുലര്‍ത്തുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിയന്നയാണ്. നാലാമത് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനും അഞ്ചാമത് ഓക്ക്‌ലാന്‍ഡും ഇടംപിടിച്ചു. ആദ്യ പത്ത് നഗരങ്ങളില്‍ യൂറോപ്പിലല്ലാത്ത രണ്ട് നഗരങ്ങള്‍ മാത്രമാണ് ഉള്ളത്. ആഗോളതലത്തില്‍ പടിഞ്ഞാറന്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുമ്പോള്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സംഭവിച്ചതും റാങ്കിംഗില്‍ പ്രതിഫലിക്കുന്നു. ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഏഷ്യന്‍ നഗരമായ സിംഗപ്പൂര്‍ ഒരു സ്ഥാനം താഴ്ന്ന് 30-ാം സ്ഥാനത്തെത്തി. അതേസമയം രാഷ്ട്രീയ അസ്ഥിരതയും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും കാരണം ഹോങ്കോംഗ് 76-ാം സ്ഥാനത്തായി.

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, ന്യൂയോര്‍ക്കിനെ (45) മറികടന്ന് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള നഗരമാണ് ബോസ്റ്റണ്‍ (32ാം സ്ഥാനം). ലണ്ടന്‍ 40-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ എഡിന്‍ബര്‍ഗും ഗ്ലാസ്‌ഗോയും യഥാക്രമം 50, 53 സ്ഥാനങ്ങളില്‍ എത്തി.

വിപരീത അറ്റത്ത്, രാഷ്ട്രീയ അസ്ഥിരത, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, നിരന്തരമായ സംഘര്‍ഷങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന നഗരങ്ങള്‍ മെര്‍സറിന്റെ പട്ടികയില്‍ ഏറ്റവും താഴെയാണ്. സുഡാനിലെ ഖാര്‍ത്തും ഏറ്റവും താഴെ 241-ാം സ്ഥാനത്താണ്. ബാഗ്ദാദ് 240-ാം സ്ഥാനത്തും. യെമനിലെ സന, ഡമാസ്‌കസ്,ട്രിപ്പോളി തുടങ്ങിയ നഗരങ്ങളും സംഘര്‍ഷങ്ങളും രാഷ്ട്രീയ അസ്ഥിരതകൊണ്ടും ബുദ്ധിമുട്ടന്ന നഗരങ്ങളാണ്.

Tags:    

Similar News