കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ്
- 21 ശതമാനമുള്ള നികുതി 15 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം
- കോര്‍പറേറ്റ് മേഖലയ്ക്കായി പ്രത്യേക ഇന്‍സെന്റീവ് ഏര്‍പ്പെടുത്തും
കോര്‍പറേറ്റ് നികുതി കുറയ്ക്കുമെന്ന് ട്രംപ് ; 21 ശതമാനമുള്ള നികുതി 15 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ന്യൂയോര്‍ക്ക് ഓഹരി വിപണി തുറക്കുന്നതിന് മുമ്പാണ് ട്രംപ് കോര്‍പറേറ്റ് നികുതി 15 ശതമാനമായി കുറയ്ക്കുമെന്ന്പ്രഖ്യാപിച്ചത്. നികുതി വെട്ടിക്കുറയ്ക്കാനും വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും ട്രംപ് തീരുമാനിച്ചു.
കോര്‍പറേറ്റ് മേഖലയ്ക്കായി പ്രത്യേക ഇന്‍സെന്റീവ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂലധന ലാഭത്തില്‍ നിന്നും ഡിവിഡന്റില്‍ നിന്നുമുള്ള നികുതിയും കുറയ്ക്കാന്‍ ട്രംപിന് പദ്ധതിയുണ്ട്.
കാര്‍ നിര്‍മ്മാതാക്കള്‍ അടക്കമുള്ളവര്‍ യുഎസിലേക്ക് തിരിച്ച് വരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വലിയ കാര്‍ നിര്‍മ്മാണ കമ്പനികള്‍ തിരിച്ചുവരാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നതായും ട്രംപ് പറഞ്ഞു.
എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും ഉല്‍പ്പാദനത്തില്‍ യുഎസ് ഒന്നാം സ്ഥാനത്താണെന്നും ട്രംപ് പറഞ്ഞു. എണ്ണയുടെയും വാതകത്തിന്റെയും പ്രകടനം പണപ്പെരുപ്പം കുറയ്ക്കുന്നതിന് ഇടയാക്കുമെന്നും, ഇത് നിലവില്‍ യുഎസ് നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനുവരി 20ന് അമേരിക്കന്‍ ഭരണം ഡൊണാള്‍ഡ് ട്രംപ് ഏറ്റെടുക്കും.