ഉള്ളടക്ക അല്‍ഗോരിതങ്ങളില്‍ വ്യക്തത തേടി യൂറോപ്യന്‍ യൂണിയന്‍
- നവംബര്‍ 15-നകം യൂട്യൂബ്, സ്നാപ്പ്ചാറ്റ്, ടിക്ടോക് എന്നീ കമ്പനികള്‍ റിപ്പോര്‍ട്ട് നല്‍കണം
- തിരഞ്ഞെടുപ്പ് , മാനസികാരോഗ്യം, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം എന്നിവയില്‍ അല്‍ഗോരിതങ്ങളുടെ ഇടപെടല്‍ പരിശോധിക്കും
സമൂഹ മാധ്യമങ്ങളുടെ കണ്ടന്റ് അല്‍ഗോരിതങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. നവംബര്‍ 15-നകം യൂട്യൂബ്, സ്നാപ്പ്ചാറ്റ്, ടിക്ടോക് എന്നീ കമ്പനികള്‍ റിപ്പോര്‍ട്ട് നല്‍കണം.
തിരഞ്ഞെടുപ്പ് , മാനസികാരോഗ്യം, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം എന്നിവയില്‍ അല്‍ഗോരിതങ്ങളുടെ ഇടപെടല്‍ പരിശോധിക്കും. പ്ലാറ്റ്ഫോമുകള്‍ ഇത്തരം അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കണ്ടന്റ് നിര്‍ദ്ദേശിക്കുന്നതില്‍ അല്‍ഗോരിതം ഉപയോഗിക്കുന്ന പാരാമീറ്ററുകളെക്കുറിച്ചും വ്യക്തമാക്കണം.
മയക്കമരുന്ന് , വിദ്വേഷ പ്രസംഗം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധമായ കണ്ടന്റുകളുടെ വ്യാപനത്തിനായി അല്‍ഗോരിതം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഇയു കമ്മീഷന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കമ്മീഷന്‍ നീങ്ങും.