ലോക സാമ്പത്തിക ഫോറം യോഗത്തിന് തുടക്കം

  • ആഗോളതലത്തില്‍ വര്‍ധിക്കുന്ന ആശങ്കകള്‍ക്കിടയിലാണ് വാര്‍ഷികയോഗം
  • ഉദ്ഘാടന ചടങ്ങില്‍ കലാരംഗത്തെ മൂന്നുപ്രതിഭകള്‍ക്ക് ക്രിസ്റ്റല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

Update: 2024-01-16 07:05 GMT

കാലാവസ്ഥാ വ്യതിയാനം, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ ലോക സാമ്പത്തിക ഫോറം വാര്‍ഷികയോഗം ആരംഭിച്ചു. യോഗത്തിലെ സെഷനുകളും പാനല്‍ ചര്‍ച്ചകളും ചെവ്വാഴ്ച മുതലാണ് ആരംഭിക്കുക.

ഉദ്ഘാടന ചടങ്ങില്‍ കലാരംഗത്തെ മൂന്നുപ്രതിഭകള്‍ക്ക് വാര്‍ഷിക ക്രിസ്റ്റല്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ആര്‍ക്കിടെക്റ്റ് ഡീബെഡോ ഫ്രാന്‍സിസ് കെരെ, നടി മിഷേല്‍ യോ, ഗിറ്റാറിസ്റ്റ് നൈല്‍ റോജേഴ്സ് എന്നിവര്‍ക്കാണ് ചടങ്ങില്‍ പുരസ്‌കാരം ലഭിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന പദ്ധതികളിലൂടെ ഗാന്‍ഡോ സമൂഹത്തിന് സുസ്ഥിരമായ ഭാവിയിലേക്കുള്ള മാര്‍ഗങ്ങള്‍ ഫ്രാന്‍സിസ് കെരെ പ്രദാനം ചെയ്തു. ഇത് കണക്കിലെടുത്താണ് കരെയ്ക്ക് അവാര്‍ഡ് നല്‍കിയത്. അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഷ്യന്‍ വംശജയാ യോ ഇവിടെ ചരിത്രമെഴുതി. ജെയിംസ് ബോണ്ടിന്റെ ടുമാറോ നെവര്‍ ഡൈസ്, ഓസ്‌കാര്‍ ജേതാവായ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍, മെമ്മോയേഴ്‌സ് ഓഫ് എ ഗീഷ, സണ്‍ഷൈന്‍, ദി ലേഡി, ക്രേസി റിച്ച് ഏഷ്യന്‍സ്, ഷാങ്-ചി, ദ ലെജന്‍ഡ് ഓഫ് ദ ടെന്‍ റിങ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ യോ അഭിനയിച്ചിട്ടുണ്ട്.

തന്റെ സിനിമകളിലൂടെ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഏഷ്യന്‍ സ്ത്രീകളുടെ പരമ്പരാഗത കാഴ്ചപ്പാടുകളെ അവര്‍ വെല്ലുവിളിച്ചിരുന്നു.

തന്റെ സംഗീതത്തിലൂടെ ലോകത്തെ കൂടുതല്‍ സമാധാനപരവും തുല്യവുമാക്കാനുള്ള അസാധാരണമായ ശ്രമങ്ങള്‍ക്ക് നൈല്‍ റോജേഴ്സും ആദരിക്കപ്പെട്ടു.

സഹാറയിലെയും ആമസോണ്‍ മഴക്കാടുകളിലെയും വിദൂര ആവാസവ്യവസ്ഥയുടെ ആഴത്തിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, ലോകോത്തര സംഗീതജ്ഞരുടെ പ്രത്യേകം രൂപീകരിച്ച ഒരു സംഘം ഉദ്ഘാടനവേദിയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു.

Tags:    

Similar News