ഒറ്റ ആശുപത്രി വാസം മതി ദരിദ്രനാകാന്‍; ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം ചെലവ് കുറയ്‌ക്കേണ്ടത് എങ്ങനെ?
- ആരോഗ്യപരിപാലന ചെലവ് കാരണം ഓരോ വര്‍ഷവും 89% ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിന്റെ പരിധിക്ക് താഴെ
- പുകവലിക്കാത്ത ഒരാള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനില്‍ 25% വരെ കിഴിവ്
- കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയാല്‍ പ്രീമിയങ്ങളില്‍ ഇളവ്
- ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവർക്ക് 5-10% കിഴിവ്
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഏറ്റവും ആവശ്യമായ സാമ്പത്തിക ഉപകരണമാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഒരാള്‍ക്ക് താങ്ങാന്‍ കഴിയുന്നത്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നേടേണ്ടത് പ്രധാനമാണ്.
സെറോദ സ്ഥാപകന്‍ നിതിന്‍ കാമത്തിന്റെ ട്വീറ്റ് പ്രകാരം, 2014ലെ കണക്ക് പ്രകാരം ഓരോ ആശുപത്രി കിടത്തി ചികിത്സയ്ക്കുള്ള നഗരപ്രദേശങ്ങളിലുള്ള ശരാശരി ചെലവ് 26,475 രൂപയും ഗ്രാമങ്ങളില്‍ 16,676 രൂപയുമാണ്.
6.3 കോടിയിലധികം ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും ആരോഗ്യ ചെലവുകള്‍ കാരണം ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നു എന്നതാണ് സര്‍ക്കാര്‍ കണക്ക്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി എക്കണോമിസ്റ്റുകളുടെ കണക്കനുസരിച്ച് ആരോഗ്യപരിപാലന ചെലവ് കാരണം ഓരോ വര്‍ഷവും 89% ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിന്റെ പരിധിക്ക് താഴെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.
ഇത് ഓരോരുത്തര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടാവേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് കോവിഡിന് ശേഷം പ്രീമിയങ്ങളും ഉയരുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് പ്ലാന്‍ എടുക്കുന്നൊരാള്‍ എങ്ങനെ പ്രീമിയം കുറയ്ക്കാം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
ലൈഫ് സൈറ്റൈല്‍ ഡിസ്‌കൗണ്ട്
പുകവലിക്കുന്ന ശീലമുള്ള വ്യക്തിയാണ് ഇന്‍ഷൂറന്‍സ് വാങ്ങുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം ഉയര്‍ത്തും. ലൈഫ് ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് അവസ്ഥ. പുകവലിക്കാരനെ അപേക്ഷിച്ച് പുകവലിക്കാത്ത ഒരാള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനില്‍ 25% വരെ കിഴിവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിന് ഉപഭോക്താക്കള്‍ക്ക് കിഴിവുകളും ലഭിക്കും. ഒരു പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി, വാങ്ങുന്നവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷത്തേക്ക് സുസ്ഥിരമായ ആരോഗ്യസ്ഥിതി കാണിക്കുന്നുവെങ്കില്‍, ആരോഗ്യ പരിരക്ഷാ പദ്ധതികളില്‍ 25% വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഫാലിമി ഡിസ്‌കൗണ്ട്
ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനില്‍ കൂടുതല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയാല്‍ മിക്ക ഇന്‍ഷുറര്‍മാരും പ്രീമിയങ്ങളില്‍ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കിഴിവുകള്‍ വര്‍ധിക്കുന്നില്ല. ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഇത്തരം പ്ലാനുകളെ ഫാമിലി ഫ്‌ലോട്ടര്‍ പ്ലാനുകള്‍ എന്നാണ് വിളിക്കുക. സാധാരണഗതിയില്‍, പ്ലാന്‍ വാങ്ങിയ വ്യക്തി ആദ്യ അംഗത്തെ പ്ലാനിലേക്ക് ചേര്‍ക്കുമ്പോള്‍ ഒരു തവണ ഡിസ്‌കൗണ്ട് ലഭിക്കും.
പ്രീമിയം അടവ്
23 വര്‍ഷത്തെ കവറേജ് വാങ്ങുന്ന വ്യക്തി ഒറ്റത്തവണ പണമടയ്ക്കുകയാണെങ്കില്‍ മിക്ക ഇന്‍ഷുറര്‍മാരും സാധാരണയായി പ്രീമിയങ്ങളില്‍ 5-10% കിഴിവ് നല്‍കും.
ക്രെഡിറ്റ് സ്‌കോര്‍
കൃത്യസമയത്ത് വായ്പ തിരിച്ചടവ് നടത്തുന്നൊരാള്‍ക്ക് നല്ല ക്രെഡിറ്റ് സ്‌കോറുകള്‍ സ്വന്തമാക്കാനാകും. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ 750 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് 5-10% കിഴിവ് വാഗ്ദാനം ചെയ്യുന്നു.ഒറ്റ ആശുപത്രി വാസം മതി.