സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റേറ്റിംഗ് ഉയർന്നു
- എസ്ഐബി-യുടെ ദീർഘ കാല ഇഷ്യൂവർ റേറ്റിംഗ് അപ്ഗ്രേഡ് ചെയ്തു
- IND-Ra രണ്ട് ബോണ്ടുകളുടെയും റേറ്റിംഗുകൾ ഉയർത്തി പരിഷ്കരിക്കുന്നു.
- ബാങ്കിന്റെ ധനസമാഹരണ പദ്ധതികൾ വർധിപ്പിക്കനുള്ള റേറ്റിംഗ്.
ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് (IND -RA) സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്‌ഐബി) ദീർഘകാല ഇഷ്യൂവർ റേറ്റിംഗ് സ്ഥിരതയുള്ള വീക്ഷണത്തോടെ (IND A+/Stable ) IND A+ ആയി ഉയർത്തി.
ബാങ്ക് ഇറക്കിയ കടപത്രങ്ങളുടെ (bonds) അടിസ്ഥാനത്തിൽ, എസ്‌ഐബിയുടെ 1,500 കോടി രൂപയുടെ ടയർ 2 (TIER 2 ) ബോണ്ട് IND-A-യിൽ നിന്ന് IND-A+ ലേക്ക് സ്ഥിരതയുള്ള വീക്ഷണത്തോടെ (IND-A/Stable) അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു, അതുപോലെതന്നെ ബാങ്കിന്റെ 500 കോടി രൂപ വിലമതിക്കുന്ന അഡീഷണൽ ടയർ 1 (AT 1 ) പെർപെച്വൽ ബോണ്ട് (AT1), സ്ഥിരതയുള്ള വീക്ഷണത്തോടെ (IND-A/stable) IND A- ൽ നിന്ന് IND A ലേക്ക് അപ്‌ഗ്രേഡുചെയ്‌തു.
ഇക്വിറ്റി മൂലധനവും കടവും സംയോജിപ്പിച്ച് 1,500 കോടി രൂപയുടെ ധനസമാഹരണത്തിന് ബാങ്ക് തയ്യാറെടുക്കുന്നതിനാൽ, ഈ സമയത്ത് എസ്‌ഐബിയുടെ ദീർഘകാല ഇഷ്യൂവർ റേറ്റിംഗിന്റെ മുകളിലേക്കുള്ള അപ്ഗ്രഡേഷൻ ബാങ്കിന് വളരെ പ്രധാനമാണ്.
കൂടാതെ, 500 കോടി രൂപയുടെ AT1 ബോണ്ടും ടയർ 2 ബോണ്ടിന്റെ ഒരു ഭാഗവും യഥാക്രമം 2025 ജനുവരിയിലും ഒക്‌ടോബറിലും 'കോൾ' ഓപ്‌ഷൻ നടത്താൻ ബാങ്ക് തീരുമാനിക്കുകയാണെങ്കിൽ , അതിനുള്ള പണം ബാങ്ക് കണ്ടെത്തേണ്ടി വരും. എന്നാൽ, ഇപ്പഴത്തെ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ പുതിയ ബോണ്ടുകൾ ഇറക്കാനുള്ള സാധ്യത ഉണ്ടങ്കിൽ മാത്രമേ, ബാങ്ക് കാൾ ഓപ്‌ഷനു പോകാൻ സാധ്യതയുള്ളൂ എന്നാണ് മൈ ഫിന്നിനോട് അന ലിസ്റ്റുകൾ പറഞ്ഞത് . .
ഇതിനർത്ഥം, മെച്ചപ്പെട്ട നിരക്കിൽ ഫണ്ട് സ്വരൂപിക്കാൻ ബാങ്കിന് കഴിയുമെങ്കിൽ ഈ ബോണ്ടുകൾ റിഡീം ചെയ്യാനുള്ള അവസരം ബാങ്കിന് ലഭിക്കുന്നു, ഇവിടെ ബാങ്കിന് ലഭിച്ച ഉയർന്ന ലോങ്ങ് ടേം ഇഷ്യുർ റേറ്റിംഗ് കട പത്ര വിപണിയെ സമീപിക്കാൻ ബാങ്കിനെ സഹായിക്കും . എന്നാൽ ആ സമയത്തെ മൂലധനത്തിന്റെ ആവശ്യകതയും, കട പത്രവിപണിയിലെ അവസ്ഥയും ആശ്രയിച്ചായിരിക്കും ബാങ്കിന്റെ തീരുമാനം എന്നവർ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാങ്കിന്റെ ലോൺ പോർട്ട്‌ഫോളിയോ കോർപ്പറേറ്റ് ബുക്കിലെ ഉയർന്ന റേറ്റഡ് ക്രെഡിറ്റുകളിലേക്ക് നീങ്ങുകയും ലോല , ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME), അഗ്രികൾച്ചർ ഗോൾഡ് ലോൺ ബുക്ക് എന്നിവയിലേക്ക് എക്സ്പോഷർ ചേർക്കുകയും ചെയ്തു.
ഇത് ബാങ്കിനെ അതിന്റെ മൊത്തത്തിലുള്ള റിസ്ക് വെയ്റ്റഡ് അസറ്റ് കുറയ്ക്കാനും അതിന്റെ മൂലധന നിലവാരം മെച്ചപ്പെടുത്താനും സഹായിച്ചു. 2020 ഒക്‌ടോബർ മുതൽ മൊത്തത്തിലുള്ള ലോൺ ബുക്കിന്റെ 61.1 ശതമാനം വരുന്ന ബാങ്കിന്റെ പുതുതായി നിർമിച്ച ലോൺ ബുക്ക് കുറഞ്ഞ പിഴവുകളാണ് കാണിക്കുന്നത്.
പിസിആറിൽ സ്ഥിരമായ വളർച്ച
പ്രൊവിഷൻ കവറേജ് റേഷ്യോ (പിസിആർ) 65.1 ശതമാനമായി വർധിച്ചതോടെ Q1-FY24-ൽ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (NPA) കവറേജ് മെച്ചപ്പെട്ടു, ഒരു വർഷം മുമ്പ് ഇത് 52.6 ശതമാനമായിരുന്നു.
മൂലധന പര്യാപ്തത അനുപാതം (CAR), അതിന്റെ ആസ്തി വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള ബാങ്കിന്റെ കഴിവ് അളക്കുന്ന മറ്റൊരു പ്രധാന അനുപാതം, നടപ്പുവർഷത്തെ വരുമാനം കണക്കാക്കുന്നതിന് മുമ്പുതന്നെ സുഖപ്രദമായ 17.25 ശതമാനത്തിലാണ്.