ITR ഫയലിംഗ് സീസണ്‍ തുടങ്ങുന്നു, എത് ഫോം തിരഞ്ഞെടുക്കണം?

  • നിരസിക്കപ്പെടാതിരിക്കാൻ ശരിയായ ഫോം തെരഞ്ഞെടുക്കാം
  • വിവിധ ഫോമുകൾ എന്താണെന്നു അറിയാം
  • ITR-1ഫോം വ്യക്തികള്‍ക്ക് മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കൂ

Update: 2023-05-22 06:35 GMT

വീണ്ടും ഒരു ITR ഫയലിംഗ് സീസണ്‍ തുടങ്ങാന്‍ പോകുന്നു. ITR ഫയല്‍ ചെയ്യുമ്പോള്‍ ശരിയായ ഫോം തിരഞ്ഞെടുത്തില്ലെങ്കില്‍ ഫയല്‍ ചെയ്ത റിട്ടേണ്‍ ഡിഫെക്ടിവ് ആകുകയും, അത് നിരസിക്കപ്പെടുകയും ചെയ്യും. ഈ ലേഖനം, ശരിയായ ഫോം തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കും.

ITR-1: ഈ ഫോം വ്യക്തികള്‍ക്ക് മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കൂ. അത്‌പോലെ തന്നെ ആ വ്യക്തി ആദായനികുതി നിയമം പ്രകാരം റസിഡന്റ് ആയിരിക്കണം. ശമ്പളം, പെന്‍ഷന്‍, സ്വയം ഉപയോഗത്തിലുള്ള വീട് (ഒന്നില്‍ കൂടുതല്‍ വീട് ഉള്ളവര്‍ക്ക് പറ്റില്ല), പലിശ, ഡിവിഡന്‍ഡ് തുടങ്ങിയവയില്‍നിന്ന് ആകെ വരുമാനം 50 ലക്ഷം രൂപയില്‍ താഴെ ഉള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈഫോം. മുന്‍ വര്‍ഷങ്ങളില്‍നിന്ന് കൊണ്ടുവന്ന നഷ്ടം ഉള്ളവര്‍ക്ക് ഈ ഫോം ഉപയോഗിക്കാന്‍ സാധിക്കില്ല.

ITR-2: വ്യക്തികള്‍ക്കും കൂട്ടുകുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ ഫോം. ബിസിനസ്/ പ്രൊഫഷന്‍ എന്നിവയില്‍നിന്ന് വരുമാനം ഇല്ലാത്ത എല്ലാവര്‍ക്കും ഈ ഫോം ഉപയോഗിക്കാം. ആകെ വരുമാനം 50 ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ളതിനാല്‍ ITR-1 ഫയല്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും ഈ ഫോം ഉപയോഗിക്കാം.

ITR-3: ബിസിനസ്/ പ്രൊഫഷന്‍ എന്നിവയില്‍നിന്ന് വരുമാനം ഉള്ളതുകൊണ്ട് ITR-1, ITR-2 എന്നിവ ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ ഫോം ഉപയോഗിക്കാം. എന്നിരുന്നാലും അനുമാന നികുതി അടക്കുന്നവര്‍ക്ക് ഈഫോം ഉപയോഗിക്കാന്‍ സാധിക്കില്ല.

ITR-4: വ്യക്തികള്‍ക്കും, കൂട്ടുകുടുംബങ്ങള്‍ക്കും, പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും (LLP ഇതില്‍വരില്ല) വേണ്ടിയുള്ളതാണ് ഈഫോം. ബിസിനസ്/ പ്രൊഫഷന്‍ എന്നിവയില്‍നിന്ന് അനുമാന നികുതി അടക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഫോം. എന്നിരുന്നാലും ഒന്നില്‍ കൂടുതല്‍ വീട് ഉള്ളവര്‍ക്കും മുന്‍വര്‍ഷങ്ങളില്‍നിന്ന് കൊണ്ടുവന്ന നഷ്ടംഉള്ളവര്‍ക്കും ഈ ഫോം ഉപയോഗിക്കാന്‍ സാധിക്കില്ല.

ITR-5: വ്യക്തികള്‍, കൂട്ടുകുടുംബങ്ങള്‍, കമ്പനികള്‍, ITR-7 ഫയല്‍ ചെയ്യേണ്ടവര്‍, എന്നിവര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം ഈഫോം ഉപയോഗിക്കാം.

ITR-6: ITR-7 ഫയല്‍ ചെയ്യേണ്ടവര്‍ക്ക് ഒഴികെയുള്ള കമ്പനികള്‍ക്കുവേണ്ടിയുള്ളതാണ് ഈ ഫോം.

ITR-7: വകുപ്പ് 139(4A) മുതല്‍ 139(4D) വരെയുള്ള നിയമം അനുസരിച്ച് ഫയല്‍ ചെയ്യേണ്ടവര്‍ ഈഫോം ഉപയോഗിക്കണം.

ഓര്‍മ്മിക്കുക: തെറ്റായ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍, നിങ്ങള്‍ ഫയല്‍ ചെയ്ത റിട്ടേണ്‍ അസാധു ആവുകയും നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്തതായി കണക്കാക്കുകയും ചെയ്യും.

Tags:    

Similar News