ചൈനയിലെ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 160 ദശലക്ഷം
ബിജിങ്: ജൂണ്‍ അവസാനത്തോടെ ചൈനയില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 160 ദശലക്ഷമായി ഉയര്‍ന്നു. 2021 ല്‍ നിന്ന് 4.4 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് രാജ്യത്തെ സുസ്ഥിരമായ സാമ്പത്തിക ശക്തിയെയാണ് സൂചിപ്പിക്കുന്നതെന്ന് ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവ ഒരു റിപ്പോർട്ടിൽ പറയുന്നു. സ്റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷൻ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്റെ കണക്കുകളനുസരിച്ച്, 50.39 ദശലക്ഷം ബിസിനസ് സ്ഥാപനങ്ങളും 107.94 ദശലക്ഷം സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളുമാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പുതുതായി ചേര്‍ത്ത […]
ബിജിങ്: ജൂണ്‍ അവസാനത്തോടെ ചൈനയില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 160 ദശലക്ഷമായി ഉയര്‍ന്നു. 2021 ല്‍ നിന്ന് 4.4 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ഇത് രാജ്യത്തെ സുസ്ഥിരമായ സാമ്പത്തിക ശക്തിയെയാണ് സൂചിപ്പിക്കുന്നതെന്ന് ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവ ഒരു റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷൻ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്റെ കണക്കുകളനുസരിച്ച്, 50.39 ദശലക്ഷം ബിസിനസ് സ്ഥാപനങ്ങളും 107.94 ദശലക്ഷം സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളുമാണ്.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പുതുതായി ചേര്‍ത്ത ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 14.54 ദശലക്ഷമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 4.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായ ഘടകങ്ങളാല്‍ ഏപ്രിലില്‍ പുതിയ ബിസിനസ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ കുറവായിരുന്നെങ്കിലും മെയ്, ജൂണ്‍ മാസങ്ങളില്‍ ഇതില്‍ കുതിപ്പ് രേഖപ്പെടുത്തി. ജൂണില്‍ 19.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പുതുതായി ചേര്‍ത്ത സ്ഥാപനങ്ങളില്‍ പകുതിയിലേറെയും പുതിയ സാങ്കേതികവിദ്യകള്‍, പുതിയ വ്യവസായങ്ങള്‍, പുതിയ ബിസിനസ് മോഡലുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ പുതിയ ഊര്‍ജ ബിസിനസുകളുടെ രജിസ്‌ട്രേഷന്‍ 30 ശതമാനത്തിലധികം വര്‍ധിച്ചു.