വളം ഇറക്കുമതി: ശ്രീലങ്കയ്ക്ക് 55 മില്യണ്‍ ഡോളര്‍ വായ്പാ അനുമതി നല്‍കി ഇന്ത്യ
ഡെല്‍ഹി: പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് രാസവള ഇറക്കുമതിക്കായി ഇന്ത്യ 55 മില്യണ്‍ ഡോളര്‍ വായ്പാ അനുമതി (ലൈന്‍ ഓഫ് ക്രെഡിറ്റ്) നല്‍കിയതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 65,000 മെട്രിക് ടണ്‍ യൂറിയ വളം ഇറക്കുമതി ചെയ്യുന്നതിനായി ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് വായ്പാ സൗകര്യം ആവശ്യപ്പെട്ടിരുന്നു. ക്രെഡിറ്റ് ലൈന്‍ ലഭിക്കുന്നതിന് ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി എം. സിരിവര്‍ധന എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയുമായി ഒരു കരാറില്‍ ഒപ്പുവച്ചു. […]
ഡെല്‍ഹി: പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് രാസവള ഇറക്കുമതിക്കായി ഇന്ത്യ 55 മില്യണ്‍ ഡോളര്‍ വായ്പാ അനുമതി (ലൈന്‍ ഓഫ് ക്രെഡിറ്റ്) നല്‍കിയതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 65,000 മെട്രിക് ടണ്‍ യൂറിയ വളം ഇറക്കുമതി ചെയ്യുന്നതിനായി ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് വായ്പാ സൗകര്യം ആവശ്യപ്പെട്ടിരുന്നു. ക്രെഡിറ്റ് ലൈന്‍ ലഭിക്കുന്നതിന് ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി എം. സിരിവര്‍ധന എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയുമായി ഒരു കരാറില്‍ ഒപ്പുവച്ചു.
പ്രധാനമന്ത്രി വിക്രമസിംഗെ, കൃഷിമന്ത്രി മഹിന്ദ അമരവീര, ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബഗ്ലേ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. വായ്പ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ മിലിന്ദ മൊറഗോഡ നന്ദിയറിയിച്ചിരുന്നു. പൂര്‍ണമായും ജൈവകൃഷിയിലേക്ക് കടക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രാസവളങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു.
എന്നാല്‍ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ജൈവ വളങ്ങളുടെ അപര്യാപ്തമായ വിതരണവും കാര്‍ഷികോത്പാദനത്തെ സാരമായി ബാധിച്ചു. ഇതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധനം പിന്‍വലിക്കുകയും രാസവളം വിതരണം ചെയ്യാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. യൂറിയ വിതരണത്തിന് പുറമെ ഈ വര്‍ഷം മുതല്‍, ശ്രീലങ്കക്ക് വായ്പകള്‍, ക്രെഡിറ്റ് സ്വാപ്പുകള്‍, ക്രെഡിറ്റ് ലൈനുകള്‍ എന്നിവ വഴി മൂന്നു ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്നും ഇന്ത്യ ഉറപ്പ് കൊടുത്തിട്ടുണ്ട്.