ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ രണ്ടാം ഘട്ട ചര്‍ച്ചകള്‍ സമാപിച്ചു

ഡെല്‍ഹി: സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അവസാനിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘം ലണ്ടനിലെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. കരാറിലെ എല്ലാ വ്യവസ്ഥകളും ചര്‍ച്ച ചെയ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. 26 നയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന 64 വ്യത്യസ്ത സെഷനുകളിലായി ഇരുഭാഗത്തു നിന്നുമുള്ള സാങ്കേതിക വിദഗ്ധര്‍ ചര്‍ച്ചകള്‍ നടത്തി. മൂന്നാം ഘട്ട ചര്‍ച്ചകള്‍ ഏപ്രിലില്‍ ഇന്ത്യ ആതിഥേയത്വം […]

Update: 2022-03-25 04:27 GMT
ഡെല്‍ഹി: സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അവസാനിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘം ലണ്ടനിലെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. കരാറിലെ എല്ലാ വ്യവസ്ഥകളും ചര്‍ച്ച ചെയ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
26 നയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന 64 വ്യത്യസ്ത സെഷനുകളിലായി ഇരുഭാഗത്തു നിന്നുമുള്ള സാങ്കേതിക വിദഗ്ധര്‍ ചര്‍ച്ചകള്‍ നടത്തി. മൂന്നാം ഘട്ട ചര്‍ച്ചകള്‍ ഏപ്രിലില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Tags:    

Similar News