ഭാഗ്യമുണ്ടായാല്‍ മാത്രം പോര, ലോട്ടറി അടിച്ചാല്‍ 'ക്ലാസി' ലിരിക്കേണ്ടി വരും
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി അടിച്ചാല്‍ പണം ബാങ്കിലിട്ട് ആശ്വസിച്ചിരിക്കാം എന്ന് കരുതണ്ട. വലിയ തുക സമ്മാനമായി ലഭിക്കുന്ന വ്യക്തികള്‍ക്ക് ഈ തുക എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധരുമായി ചേര്‍ന്ന് ധനകാര്യ മാനേജ്മെന്റില്‍ പരിശീലനം നല്‍കും എന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ലോട്ടറി അടിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നോര്‍ക്കുക. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ മികച്ച നിക്ഷേപമാക്കി മാറ്റാം എന്നത് മുതല്‍ നിക്ഷേപ തട്ടിപ്പുകളെ തിരിച്ചറിയാന്‍ വരെ വിദഗ്ധരുടെ […]
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി അടിച്ചാല്‍ പണം ബാങ്കിലിട്ട് ആശ്വസിച്ചിരിക്കാം എന്ന് കരുതണ്ട. വലിയ തുക സമ്മാനമായി ലഭിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി അടിച്ചാല്‍ പണം ബാങ്കിലിട്ട് ആശ്വസിച്ചിരിക്കാം എന്ന് കരുതണ്ട. വലിയ തുക സമ്മാനമായി ലഭിക്കുന്ന വ്യക്തികള്‍ക്ക് ഈ തുക എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധരുമായി ചേര്‍ന്ന് ധനകാര്യ മാനേജ്മെന്റില്‍ പരിശീലനം നല്‍കും എന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ലോട്ടറി അടിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നോര്‍ക്കുക. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ മികച്ച നിക്ഷേപമാക്കി മാറ്റാം എന്നത് മുതല്‍ നിക്ഷേപ തട്ടിപ്പുകളെ തിരിച്ചറിയാന്‍ വരെ വിദഗ്ധരുടെ ക്ലാസ് സഹായകരമാകും. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ആളുകളെ ഉള്‍പ്പടെ ഭാഗ്യം തുണയ്ക്കുന്നുണ്ടെങ്കിലും തുക എങ്ങനെ നിക്ഷേപിക്കണം എന്നതില്‍ ഇവര്‍ക്ക് വലിയ ധാരണയില്ല. പരിശീലന പരിപാടി വരുന്നതോടെ ഈ വിഭാഗത്തിലുള്ള ആളുകള്‍ക്ക് ഏറെ ഗുണകരമാകുമെന്നുപ്പ്.
സുതാര്യത ഉറക്കാക്കും
എഴുത്ത് ലോട്ടറി പോലെയുള്ള അനധികൃത ഭാഗ്യക്കുറികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഭാഗ്യക്കുറി വകുപ്പ് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിന്റെ രണ്ടാം വേര്‍ഷന്റെ അപ്ഡേഷന്‍ വേഗം പൂര്‍ത്തീകരിക്കും. ഒപ്പം ലോട്ടറിയുടെ വില്‍പന സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയുന്നതിനുള്ള സെയില്‍സ് ട്രാക്കിംഗ് സിസ്റ്റവും നടപ്പാക്കും.
ഭാഗ്യക്കുറികളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കും. കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ലോട്ടറികള്‍ വീണ്ടും സ്ഥാപിക്കും. കോവിഡിന് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് ഭാഗ്യക്കുറി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.