'മഴവില്‍' പ്രഭയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 5 കോടി രൂപ
കേരള ബജറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കി സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി മഴവില്ല് പദ്ധതിയിലൂടെ 5 കോടി രൂപ അനുവദിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി ജില്ലാതലത്തില്‍ ഒരു ഇടം സൃഷ്ടിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. ലിംഗസമത്വ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റില്‍ പ്രതിഫലിച്ചത്. ജെന്‍ഡര്‍ പാര്‍ക്കിനായി 10 കോടി രൂപയും വകയിരുത്തും. ജെന്‍ഡര്‍ ഐഡന്റിറ്റി, മെഡിക്കല്‍ കെയര്‍, വിദ്യഭ്യാസം, തൊഴില്‍ അവസരങ്ങള്‍, താമസം എന്നിവ ഉറപ്പുവരുത്താനാണ് ശ്രമം. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന […]
കേരള ബജറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കി സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി മഴവില്ല് പദ്ധതിയിലൂടെ 5 കോടി രൂപ അനുവദിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി ജില്ലാതലത്തില്‍ ഒരു ഇടം സൃഷ്ടിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.
ലിംഗസമത്വ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റില്‍ പ്രതിഫലിച്ചത്. ജെന്‍ഡര്‍ പാര്‍ക്കിനായി 10 കോടി രൂപയും വകയിരുത്തും. ജെന്‍ഡര്‍ ഐഡന്റിറ്റി, മെഡിക്കല്‍ കെയര്‍, വിദ്യഭ്യാസം, തൊഴില്‍ അവസരങ്ങള്‍, താമസം എന്നിവ ഉറപ്പുവരുത്താനാണ് ശ്രമം.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ട്രാന്‍സ് ജെന്‍ഡര്‍മാരുടെ അതിജീവനത്തിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ മഴവില്ല് കൂട്ടായ്മ ആരംഭിച്ചിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ അംഗങ്ങളുടെ ജീവിത - മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാറ്റിനിര്‍ത്തപ്പെടുന്ന ജീവിതങ്ങളെ ലിംഗ സമത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ഇത്തരം കൂട്ടായ്മ ആരംഭിച്ചത്.
മഴവില്‍ പദ്ധതി വഴി ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ സാമൂഹിക-മാനസിക ഒറ്റപ്പെടലുകളെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതു സമൂഹത്തിന്റെ അവഗണന പേടിച്ചു താന്‍ ട്രാന്‍സ് ജെന്‍ഡറാണെന്ന് പറയാന്‍ മടിക്കുന്നവരെ കൂടി മഴവില്‍ കൂട്ടായ്മയില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ബജറ്റിലൂടെ വകയിരുത്തിയ 5 കോടി രൂപ ട്രാന്‍സ് വ്യക്തികളുടെ സാമൂഹിക പരിരക്ഷയ്ക്കായി ഉപയോഗിക്കും. കൂടാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ തുക ഉപയോഗിക്കും.
തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി കരുതപ്പെട്ടിരുന്ന ട്രാന്‍സ് സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കേരളത്തില്‍ എണ്ണമറ്റ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. കൊച്ചി മെട്രോ പോലുള്ള സ്ഥാപനങ്ങളില്‍ ജോലി നല്‍കി കേരള സര്‍ക്കാര്‍ എന്നും ട്രാന്‍സ്ജെന്‍ഡേഴ്സിനെ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. ഇത്തരം നീക്കങ്ങളിലൂടെ ലോകം മാറ്റി നിര്‍ത്തിയ സമൂഹത്തെ ചേര്‍ത്തു നിര്‍ത്താന്‍ കേരളത്തിനാവും.