പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ എംകഫീന്‍  240 കോടി രൂപ സമാഹരിച്ചു

ഡെല്‍ഹി:പെപ് ടെക്‌നോളജീസിന്റെ കഫീന്‍ അടങ്ങിയ വ്യക്തിഗത പരിചരണ ബ്രാന്‍ഡായ എംകഫീന്‍  240 കോടി രൂപ സീരീസ് സി ഫണ്ടിംഗിലൂടെ സമാഹരിച്ചു. സീരീസ് സി റൗണ്ട് നയിച്ചത് പാരഗണ്‍ പാര്‍ട്ണേഴ്സ് ആണെന്നും, സ്റ്റാര്‍ട്ടപ്പിന് 1,000 കോടി രൂപ വിലമതിക്കുന്നുണ്ടെന്നും  പെപ് ടെക്നോളജീസ് പറഞ്ഞു. സിംഗുലാരിറ്റി ഗ്രോത്ത് ഓപര്‍ച്യൂണിറ്റീസ് ഫണ്ട്, ഷാര്‍പ് വെഞ്ച്വേഴ്‌സ് തുടങ്ങിയവരും നിലവിലുള്ള നിക്ഷേപകരായ അമിക്കസ് കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, ആര്‍പിഎസ്ജി കാപിറ്റല്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയവരും ഫണ്ടിംഗ് റൗണ്ടില്‍ പങ്കാളികളായിരുന്നു. നിലവില്‍ ലഭിച്ച ഫണ്ട് കമ്പനിയുടെ ഗവേഷണ-വികസന കഴിവുകള്‍ […]

Update: 2022-03-29 07:21 GMT
ഡെല്‍ഹി:പെപ് ടെക്‌നോളജീസിന്റെ കഫീന്‍ അടങ്ങിയ വ്യക്തിഗത പരിചരണ ബ്രാന്‍ഡായ എംകഫീന്‍ 240 കോടി രൂപ സീരീസ് സി ഫണ്ടിംഗിലൂടെ സമാഹരിച്ചു.
സീരീസ് സി റൗണ്ട് നയിച്ചത് പാരഗണ്‍ പാര്‍ട്ണേഴ്സ് ആണെന്നും, സ്റ്റാര്‍ട്ടപ്പിന് 1,000 കോടി രൂപ വിലമതിക്കുന്നുണ്ടെന്നും പെപ് ടെക്നോളജീസ് പറഞ്ഞു.
സിംഗുലാരിറ്റി ഗ്രോത്ത് ഓപര്‍ച്യൂണിറ്റീസ് ഫണ്ട്, ഷാര്‍പ് വെഞ്ച്വേഴ്‌സ് തുടങ്ങിയവരും നിലവിലുള്ള നിക്ഷേപകരായ അമിക്കസ് കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, ആര്‍പിഎസ്ജി കാപിറ്റല്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയവരും ഫണ്ടിംഗ് റൗണ്ടില്‍ പങ്കാളികളായിരുന്നു.
നിലവില്‍ ലഭിച്ച ഫണ്ട് കമ്പനിയുടെ ഗവേഷണ-വികസന കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ബ്രാന്‍ഡിനെ ശക്തിപ്പെടുത്താനും ഉപയോഗിക്കുമെന്ന് കഫീന്‍ സിഇഒയും സഹസ്ഥാപകനുമായ തരുണ്‍ ശര്‍മ്മ പറഞ്ഞു.
എംകഫീന്‍ മൂന്ന് ഫണ്ടിംഗ് റൗണ്ടുകളിലായി ഇതുവരെ 40 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. മുഖ സംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം, ചുണ്ടുകളുടെ സംരക്ഷണം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായി 55 ഉത്പന്നങ്ങളാണുള്ളത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 15-20 ഉത്പന്നങ്ങള്‍ കൂടി അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതുവരെ 10 ദശലക്ഷത്തിലധികം ഉത്പന്നങ്ങള്‍ വിറ്റഴിച്ചതായും അദ്ദേഹം പറഞ്ഞു.എംകഫീന്‍ ഉത്പന്നങ്ങള്‍ ആമസോണ്‍, നൈക, ഫ്‌ലിപ്കാര്‍ട്ട് എന്നിങ്ങനെ എല്ലാ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ലഭ്യമാണ്. കൂടാതെ എംകഫീന്റെ ഇ-കൊമേഴ്സ് പോര്‍ട്ടലുമുണ്ട്. അയ്യായിരത്തിലധികം കടകളിലും ലഭ്യമാണ്.
Tags:    

Similar News