ഡോ: മൂപ്പന് ``ജിസിസി'' ഓഹരികൾ വാങ്ങാൻ ഇനി 434 കോടി മതി

സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ച്യ്തിട്ടുള്ള ആസ്റ്റർ ഡി എം ഹെൽത്ത്കെയറിൽ 41 .8 ശതമാനം ഓഹരികളുള്ള മൂപ്പനും കുടുംബത്തിനും 2508 കോടി രൂപ ലഭിക്കും. ഈ തുക കഴിഞ്ഞാൽ, ഗൾഫ് ഓപ്പറേഷന്റെ 35 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ പിന്നെ 434 കോടി മതിയാകും.

Update: 2024-01-23 16:19 GMT

കൊച്ചി:  ആസ്റ്റർ ഡി എം ഹെൽത്ത്കെയർ  അതിന്റെ ഗൾഫ് മേഖലയിലെ ഓപ്പറേഷൻസ് കൈമാറുമ്പോൾ, രൂപം കൊള്ളുന്ന  പുതിയ കമ്പനിയുടെ ഏകദേശം 2940 കോടി രൂപ വില വരുന്ന 35 ശതമാനം ഓഹരികൾ  ആസ്റ്റർ ഗ്രൂപ്പ് സ്ഥാപകനായ  ഡോക്ടർ ആസാദ് മൂപ്പൻ തേതൃത്വം കൊടുക്കുന്ന നിക്ഷേപക സംഘം  സ്വന്തമാക്കാൻ  അവർ  കൈയിൽ നിന്ന് ഇറക്കേണ്ടത്  വെറും 434 കോടി രൂപ മാത്രമാണ്.  

അടുത്തിടെ  ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ഡയറക്ടർ ബേർഡ്, കമ്പനിയുടെ ഇന്ത്യയിലെയും ജി സി സി യി യിലെയും ഓപ്പറേഷനുകൾ  വേർപെടുത്താൻ തീരുമാനിച്ചു. ഈ തീരുമാനം റെഗുലേറ്ററി, കോർപ്പറേറ്റ് ഏജൻസികളു൦, ആസ്റ്റർ ഇന്ത്യയിലെ  നിക്ഷേപകരും അംഗീകരിക്കുന്നതോടുകൂടി പ്രാബല്യത്തിൽ വരും. 

കമ്പനിയുടെ ഇങ്ങനെ വേർപെടുത്തപ്പെട്ട  ഗൾഫ് ഓപ്പറേഷൻസ് ആൽഫ ജിസിസി ഹോൾഡിങ്‌സ് എന്ന കമ്പനി ഒരു ഡെഫിനിറ്റിവ് എഗ്രിമെന്റിലൂടെ വാങ്ങിയെടുക്കും.. ഈ കമ്പനിയിൽ ഫജ്ർ ക്യാപിറ്റൽ നേതൃത്വം കൊടുക്കുന്ന ഒരു കൺസോർഷ്യത്തിനു 65 ശതമാനം ഓഹരികൾ ഉണ്ടായിരിക്കും. ബാക്കിയുള്ള 35 ശതമാനം ഓഹരികൾ ഡോ :മൂപ്പനും കൂട്ടർക്കും, ഫജ്ർ ക്യാപിറ്റൽ നൽകും. കൂടാതെ കമ്പനിയുടെ നടത്തിപ്പും അവരെ ഏൽപ്പിക്കും. 

ഓപ്പറേഷൻസ് വേർപെടുത്തന്നതിന്റെ ഭാഗമായി, ഗൾഫ്  ഓപ്പറേഷൻസ്ന്റെ  മൂല്യനിർണയം നടത്തിയപ്പോൾ അതിന്റെ ആകെ  മൂല്യം  1 .01 ബില്യൺ ഡോളർ അഥവാ 8400  കോടി രൂപയാണെന്നു കണ്ടു. ഇതനുസരിച്ച്, 35 ശതമാനം ഓഹരികൾക്ക്, ഡോ: മൂപ്പനും കൂട്ടരും ഏകദേശം 2940 കോടി രൂപ ഗൾഫ് ഓപ്പറേഷൻസ് 8400 കോടി മുടക്കി മേടിക്കുന്ന ആൽഫ ജിസിസി ഹോൾഡിങ്‌സ്നു നൽകണം. . 

ഗൾഫ് ഇടപാടിൽ നിന്ന്  മുൻകൂറായി  ലഭിക്കുന്ന 903 മില്യൺ ഡോളറിന്റെ, (ഏകദേശം 7495 കോടി രൂപ,) 70 - 80 ശതമാനം ഓഹരി ഉടമകൾക്ക് ഡിവിഡന്റായി  നൽകാൻ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ഡയറക്ടർ ബോർഡ് ആഗ്രഹിക്കുന്നതായി അവർ വെളിപ്പെടിത്തിയിട്ടുണ്ട്.. കമ്പനി 80  ശതമാനം ഡിവിഡന്റ് ആണ് നൽകുന്നതെങ്കിൽ അത് ഏതാണ്ട് 5996 കോടി രൂപയോളം വരും. 

അങ്ങനെ ആണെങ്കിൽ, സ്റ്റോക്ക് എക്സ് ചേഞ്ചിൽ  ലിസ്റ്റ് ച്യ്തിട്ടുള്ള ആസ്റ്റർ ഡി എം ഹെൽത്ത്കെയറിൽ 41 .8 ശതമാനം ഓഹരികളുള്ള മൂപ്പനും കുടുംബത്തിനും 2508 കോടി രൂപ ലഭിക്കും. ഈ തുക കഴിഞ്ഞാൽ, ഗൾഫ് ഓപ്പറേഷന്റെ 35 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ പിന്നെ 434 കോടി മതിയാകും.  

ഇതിന്റെ ബലത്തിലായിരിയ്ക്കാം  ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ജി സി സി ഓപ്പറേഷനുകൾ വാങ്ങിക്കുന്ന കമ്പിനിയായ ആൽഫ ജിസിസി ഹോൾഡിങ്‌സിലെ 35 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ നൽകുന്ന ഡിവിഡന്റ് ഏതാണ്ട് മതിയാകും എന്ന് ഡോ: മൂപ്പൻ അടുത്തിടെ പറഞ്ഞത്. 

ആസ്റ്റർ ഡി എം ഹെൽത്ത്കെയർ,  അഞ്ചു വർഷത്തിന് മുമ്പ് ഐ പി ഒ യിലൂടെ ഓഹരി വിപണിയിൽ പ്രവേശിച്ചതിന് ശേഷം ഇതുവരെ ഓഹരി ഉടമകൾക്ക്  ഡിവിഡന്റ് നലകിയിട്ടില്ലെന്നു  ഡോ: മൂപ്പൻ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ്  ഡോ: മൂപ്പൻ വലിയൊരു ലാഭവിഹിതം  ആസ്റ്റർ ഡി എം ഹെൽത്ത്കെയറിൽ  നിന്ന് പ്രതീക്ഷിക്കുന്നത്.




Tags:    

Similar News