ശക്തമായ വളർച്ച മുൻനിർത്തി ഇന്ത്യയുടെ റേറ്റിംഗ് സ്ഥിരീകരിച്ച് ഫിച്ച്
- 2024 സാമ്പത്തിക വർഷത്തിൽ വളർച്ച 6 ശതമാനം
- ഇന്ത്യയുടെ ദുർബലമായ പൊതു ധനകാര്യം ആശങ്കാജനകം
- 2006 ആഗസ്റ്റ് മുതൽ ഫിച്ച്ന്റെ ഇന്ത്യ റേറ്റിംഗിന് മാറ്റമില്ല
ന്യൂഡൽഹി: സുസ്ഥിരമായ കാഴ്ചപ്പാടോടെ ഇന്ത്യയുടെ പരമാധികാര റേറ്റിംഗ് ചൊവ്വാഴ്ച ഫിച്ച് റേറ്റിംഗ് സ്ഥിരീകരിച്ചു.
"ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയുടെ ദീർഘകാല വിദേശ-കറൻസി ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗ് (ഐഡിആർ) സ്ഥിരതയുള്ള ഔട്ട്‌ലുക്കോടെ 'ബിബിബി-' (BBB-) ൽ സ്ഥിരീകരിച്ചു," ശക്തമായ വളർച്ചാ സാധ്യതയാണ് പരമാധികാര റേറ്റിംഗിന്റെ പ്രധാന പിന്തുണാ ഘടകമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
"മറ്റ് സമാന സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ശക്തമായ വളർച്ചാ വീക്ഷണവും വലിയ ബാഹ്യ ആഘാതങ്ങൾ തരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷം ഇന്ത്യയെ പിന്തുണച്ച ബാഹ്യ ധന ശക്തിയും ഇത് പ്രതിഫലിപ്പിക്കുന്നു," ഫിച്ച് റേറ്റിംഗ്സ് പറഞ്ഞു.
എന്നിരുന്നാലും, ഇന്ത്യയുടെ ദുർബലമായ പൊതു ധനകാര്യം, മറ്റ് സമാന സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന കമ്മിയും കടബാധ്യതയും, ലോകബാങ്ക് ഭരണ സൂചികകളും പ്രതിശീർഷ ജിഡിപിയും ഉൾപ്പെടെയുള്ള പിന്നാക്കാവസ്ഥയിലുള്ള ഘടനാപരമായ സൂചകങ്ങൾ എന്നിവ ഇതിന് എതിരായി നിൽക്കുന്നു, അത് കൂട്ടിച്ചേർത്തു.
2006 ആഗസ്റ്റ് മുതൽ, ഫിച്ച് ഏജൻസി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് 'BBB-'-യിൽ മാറ്റമില്ലാതെ നിലനിർത്തുന്നു -- ഇതാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് റേറ്റിംഗ്.
2024 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ച 6 ശതമാനത്തിൽ എത്തുമെന്ന് ആഗോള റേറ്റിംഗ് ഏജൻസി പറയുന്നു. എങ്കിലും, ധാരാളം നിക്ഷേപ സാധ്യതകളുള്ളതിനാൽ ആഗോളതലത്തിൽ അതിവേഗം വളരുന്ന ഒന്നായി ഇന്ത്യ മാറുമെന്ന് ഫിച്ച് റേറ്റിംഗ്സ് പ്രവചിക്കുന്നു,
"അപ്പോഴും, ഉയർന്ന പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക്, ആഗോള ഡിമാൻഡ്, മങ്ങിക്കൊണ്ടിരിക്കുന്ന പാൻഡെമിക്-ഇൻഡ്യൂസ്ഡ് പെന്റ്-അപ്പ് ഡിമാൻഡ് എന്നിവയിൽ നിന്നുള്ള പ്രശ്നങ്ങൾ മൂലം വളർച്ച ഞങ്ങളുടെ FY23 എസ്റ്റിമേറ്റായ 7 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തോടെ 6.7 ശതമാനത്തിലേക്ക് തിരിച്ചു വരും," റേറ്റിംഗ് ഏജൻസി വ്യക്തമാക്കി.