മൊത്തവില സൂചിക 'ആശ്വാസ' അക്കത്തിലേക്ക്, ഒക്ടോബറില്‍ 8.39 ശതമാനം

ഭക്ഷ്യോത്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ള പ്രാഥമിക ഉത്പന്നങ്ങളുടെ പണപ്പെരുപ്പം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 7.38 ശതമാനത്തില്‍ നിന്നും 11.04 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വില 2021 ഒക്ടോബറിലെ 0.06 ശതമാനത്തില്‍ നിന്നും 8.33 ശതമാനമായി.പച്ചക്കറികളുടെ വിലക്കയറ്റം സെപ്തംബറിൽ 39.66 ശതമാനമായിരുന്നു. ഇത് ഇപ്പോൾ 17.61 ശതമാനമായി.

Update: 2022-11-14 07:36 GMT

wholesale price index news 

ഡെല്‍ഹി: രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഒറ്റയക്കത്തിലേക്ക്. ഒക്ടോബറിൽ ഇത്  8.39 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറില്‍ ഇത് 10 ശതമാനമായിരുന്നു. 2021 ഒക്ടോബറില്‍ 13.83 ശതമാനവും. 2021 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഒറ്റയക്കത്തിലേക്ക് പണപ്പെരുപ്പം എത്തുന്നത്.

ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണം ധാതു എണ്ണകളുടെയും, അടിസ്ഥാന ലോഹങ്ങളുടെയും വിലയിലുണ്ടായ കുറവാണ്. ഒപ്പം ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, , ടെക്സ്‌റ്റൈല്‍സ്, മറ്റ് മെറ്റല്‍ മിനറല്‍ ഉത്പന്നങ്ങള്‍ മുതലായവയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്.

ഭക്ഷ്യോത്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ള പ്രാഥമിക ഉത്പന്നങ്ങളുടെ പണപ്പെരുപ്പം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 7.38 ശതമാനത്തില്‍ നിന്നും 11.04 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വില 2021 ഒക്ടോബറിലെ 0.06 ശതമാനത്തില്‍ നിന്നും 8.33 ശതമാനമായി.പച്ചക്കറികളുടെ വിലക്കയറ്റം സെപ്തംബറിൽ  39.66 ശതമാനമായിരുന്നു. ഇത് ഇപ്പോൾ 17.61 ശതമാനമായി. 

ക്രൂഡ്, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുടെ മൊത്ത വിലക്കയറ്റം 2021 ഒക്ടോബറിലെ 86.36 ശതമാനത്തില്‍ നിന്നും 43.57 ശതമാനമായി താഴ്ന്നു. മാനുഫാക്ച്ചറിംഗ് ഉത്പന്നങ്ങളുടെ പണപ്പെരുപ്പം മുന്‍ വര്‍ഷത്തെ 12.87 ശതമാനത്തില്‍ നിന്നും 4.42 ശതമാനമായി താഴ്ന്നു. ഇന്ധന,ഊര്‍ജ്ജ പണപ്പെരുപ്പം 38.61 ശതമാനത്തില്‍ നിന്നും 23.17 ശതമാനമായി.

Tags:    

Similar News