തൊഴിലില്ലായ്മ നിരക്ക് എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

  • ജൂണില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നത്
  • ഗ്രാമീണ മേഖലകളില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് തുടരുന്നു

Update: 2024-07-04 07:31 GMT

തൊഴിലില്ലായ്മ നിരക്ക് 2024 ജൂണില്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.2 ശതമാനമായി ഉയര്‍ന്നു. മുന്‍മാസം ഇത് 7ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകള്‍ പ്രകാരം 2023 ജൂണില്‍ ഇത് 8.5 ശതമാനമായിരുന്നു.സിഎംഐഇ ആനുകാലികമായി നടത്തുന്ന ഉപഭോക്തൃ പിരമിഡ് ഹൗസ്‌ഹോള്‍ഡ് സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്കുകള്‍.

തൊഴിലില്ലായ്മ നിരക്ക് തൊഴില്‍രഹിതരും തൊഴിലുണ്ടെങ്കിലും സജീവമായി ജോലി അന്വേഷിക്കുന്നവരുമായ ആളുകളുടെ എണ്ണം അളക്കുന്നു.

ഈ വര്‍ഷം ജൂണില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ 18.5 ശതമാനം ഉയര്‍ന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ കണക്കുകള്‍ 15.1 ശതമാനമാണ്. പുരുഷന്‍മാരുടെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 7.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.8 ശതമാനമാണ്.

ഗ്രാമീണ മേഖലകളില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് തുടരുകയാണ്.തൊഴിലില്ലായ്മ ഈവര്‍ഷം മെയ് മാസത്തില്‍ 6.3 ശതമാനവും 2023 ജൂണില്‍ 8.8 ശതമാനവും ആയിരുന്നത് 2024 ജൂണില്‍ 9.3 ശതമാനമായി വര്‍ധിച്ചു. ഗ്രാമീണ മേഖലയിലെ പുരുഷന്മാരുടെ നിരക്ക് 2024 ജൂണില്‍ 8.2 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഇതേ കാലയളവില്‍ 12.0 ശതമാനത്തില്‍ നിന്ന് 17.1 ശതമാനമായി.

ഉയര്‍ന്ന തൊഴില്‍ പങ്കാളിത്ത നിരക്കിലും (എല്‍പിആര്‍)തൊഴിലില്ലായ്മ വര്‍ധിക്കുന്നു. എല്‍പിആര്‍ എന്നത് ജോലി ചെയ്യുന്നവരോ ജോലി ചെയ്യാന്‍ തയ്യാറുള്ളവരോ, ജോലി ചെയ്യുന്നവരുമായ മൊത്തം ജനസംഖ്യയില്‍ (15 വയസും അതില്‍ കൂടുതലുമുള്ളവര്‍) സജീവമായി ജോലി അന്വേഷിക്കുന്നവരെ സൂചിപ്പിക്കുന്നു.

Tags:    

Similar News