ബോണ്ടുകള്‍വഴി 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ റിലയന്‍സ് പവര്‍

  • 22 കോടി ഇക്വിറ്റി ഷെയറുകളുടെ ഗ്രാന്റുകള്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കും
  • ഇഎസ് ഒഎസ് ജീവനക്കാരുടെ വരുമാന സാധ്യതയെ വര്‍ധിപ്പിക്കും
  • എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ സ്‌കീം കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിനും നിയന്ത്രണത്തിനും വിധേയം

Update: 2024-10-03 16:11 GMT

ബോണ്ടുകള്‍ വഴി 500 മില്യണ്‍ ഡോളറിന്റെ ധനസമാഹരണത്തിന് റിലയന്‍സ് പവറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കുമായി ഒരു എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ സ്‌കീമിനും ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പ്രമുഖ ആഗോള ബദല്‍ നിക്ഷേപ സ്ഥാപനമായ വാര്‍ഡെ ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണേഴ്സ്, എല്‍പിയുടെ അഫിലിയേറ്റുകള്‍ക്ക് അണ്‍സെക്യൂര്‍ഡ് ഫോറിന്‍ കറന്‍സി കണ്‍വേര്‍ട്ടബിള്‍ ബോണ്ടുകള്‍ (എഫ്സിസിബി) നല്‍കുമെന്ന് റിലയന്‍സ് പവര്‍ അറിയിച്ചു.

എഫ്സിസിബികള്‍ ഒരു ഓഹരിക്ക് 51 രൂപ നിരക്കില്‍ ഇക്വിറ്റി ഷെയറുകളാക്കി മാറ്റും. 1,180 കോടി രൂപയ്ക്ക് മുകളിലുള്ള (10 രൂപ വീതം) മൂല്യമുള്ള 22 കോടി ഇക്വിറ്റി ഷെയറുകളുടെ ഗ്രാന്റുകള്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി.

കമ്പനിയുടെ പ്രകടനത്തിനും വളര്‍ച്ചയ്ക്കും അനുസൃതമായി, എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ സ്‌കീം (ഇഎസ് ഒഎസ്) ജീവനക്കാരുടെ വരുമാന സാധ്യതയെ വര്‍ധിപ്പിക്കും.

എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ സ്‌കീം കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിനും മറ്റ് നിയന്ത്രണ അനുമതികള്‍ക്കും വിധേയമായിരിക്കും.

റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് പവര്‍ ലിമിറ്റഡ്, മധ്യപ്രദേശിലെ സാസനിലുള്ള 4,000 മെഗാവാട്ട് അള്‍ട്രാ മെഗാ പവര്‍ പ്രോജക്ട് ഉള്‍പ്പെടെ 5,340 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇന്ത്യയിലെ ഒരു മുന്‍നിര പവര്‍ ജനറേഷന്‍ കമ്പനിയാണ്.

Tags:    

Similar News