യുപിഐ പ്രതിദിന ഇടപാടുകള്‍ 500 ദശലക്ഷം കടന്നു
- യുപിഐ ഇടപാടുകള്‍ 1496 കോടിയിലെത്തിയിരുന്നു
- ഈ ഇടപാടുകളിലൂടെ 20.64 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടു
യുപിഐ പ്രതിദിന ഇടപാടുകള്‍ സെപ്റ്റംബറില്‍ 501 ദശലക്ഷം കടന്നു. 2016ല്‍ യുപിഐ പ്രവര്‍ത്തനക്ഷമമായതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
തുടര്‍ച്ചയായ അഞ്ചാം മാസവും ഇടപാടുകള്‍ 20 ലക്ഷം കോടിക്ക് മുകളിലാണ്.
ഇടപാടുകള്‍ തുടര്‍ച്ചയായ അഞ്ചാം മാസവും 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടപാടുകള്‍ 31 ശതമാനം വര്‍ധിച്ച് 20.64 ലക്ഷം കോടി രൂപയിലെത്തി.
യുപിഐ ഇടപാടുകള്‍ ഓഗസ്റ്റില്‍ 41ശതമാനം വര്‍ധിച്ച് 1496 കോടിയിലെത്തിയിരുന്നു. ജൂലൈയില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1444 കോടിയായിരുന്നു. ഈ ഇടപാടുകളിലൂടെ 20.64 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
റുപേ ക്രെഡിറ്റ് കാര്‍ഡ് വഴിയും വിദേശരാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ പ്രവര്‍ത്തനക്ഷമമായതിലൂടെയും ഓരോ മാസവും 60 ലക്ഷം പുതിയ ഉപയോക്താക്കള്‍ യുപിഐയിലേക്ക് എത്തിച്ചേരുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ പ്രതിദിനം നൂറ് കോടി യുപിഐ ഇടപാടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് എന്‍പിസിഐ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ 40 ശതമാനത്തിലധികം പണമിടപാടുകളും ഡിജിറ്റലായാണ് നടക്കുന്നത്. അതില്‍ ഭൂരിഭാഗം പേരും യുപിഐയാണ് ഉപയോഗിച്ച് വരുന്നത്.