ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

  • ഏതുരീതിയിലുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ സാമ്പത്തികരമേഖല സജ്ജം
  • സാമ്പത്തിക മേഖലയിലെ വളര്‍ച്ച വളര്‍ച്ച സ്ഥിരത പുലര്‍ത്തുന്നു
  • പണപ്പെരുപ്പം ആശങ്കകള്‍ സൃഷ്ടിക്കില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍

Update: 2024-11-17 04:29 GMT

ആഗോള സംഭവവികാസങ്ങളില്‍ നിന്നുള്ള ഏത് തരത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും സാമ്പത്തിക മേഖലയും സജ്ജമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. രാജ്യത്തിന്റെ വിദേശ മേഖലയും ശക്തമാണ്, നമ്മുടെ കറണ്ട് അക്കൗണ്ട് കമ്മി നിയന്ത്രിക്കാവുന്ന പരിധിക്കുള്ളില്‍ തന്നെ തുടരുകയും 1.1 ശതമാനമായി തുടരുകയും ചെയ്തു.

''ഇന്ന്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച സ്ഥിരതയുടെയും മികവിന്റെയും ചിത്രമാണ് അവതരിപ്പിക്കുന്നത്,'' കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ലോഞ്ചിംഗിന്റെ ഭാഗമായി ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നേരത്തെ, ഇത് 2010ലും 2011ലും ആറ് മുതല്‍ ഏഴ് ശതമാനം വരെയായിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ വിദേശനാണ്യ കരുതല്‍ ശേഖരങ്ങളിലൊന്നാണ് ഇന്ത്യയുടേതെന്നും ദാസ് ഉദ്ധരിച്ചു. ഇത് ഏകദേശം 675 ബില്യണ്‍ ഡോളര്‍ ആണ്.

പണപ്പെരുപ്പത്തെ കുറിച്ച് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു, 'ആനുകാലികമായ കുതിച്ചുചാട്ടങ്ങള്‍ക്കിടയിലും ഇത് മിതമായിരിക്കും'.

ഭക്ഷ്യവിലക്കയറ്റം കാരണം സെപ്റ്റംബറിലെ 5.5 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ ഇന്ത്യയുടെ പണപ്പെരുപ്പം 6.2 ശതമാനമായി ഉയര്‍ന്നു. 'ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചപ്പോള്‍, പണപ്പെരുപ്പം ഉയര്‍ന്നു, അപ്പോള്‍ ഞങ്ങള്‍ നെഗറ്റീവ് പലിശനിരക്ക് ഒഴിവാക്കി,' അദ്ദേഹം പറഞ്ഞു.

'ഇന്ത്യയില്‍ നാം ചെയ്യാത്തതും പ്രധാനമാണ്. ആര്‍ബിഐ നോട്ടുകള്‍ അച്ചടിച്ചില്ല, കാരണം നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങിയാല്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന പ്രശ്‌നങ്ങള്‍ വികസിക്കും'ദാസ് പറയുന്നു. പലിശനിരക്ക് നിലിര്‍ത്തിയത് വീണ്ടെടുക്കല്‍ എളുപ്പമാക്കുമെന്നും അദ്ദേഹം വാദിക്കുന്നു.

രാജ്യത്തിന് സേവന മേഖലയിലും മറ്റും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.   

Tags:    

Similar News