ജിഡിപി വളർച്ച അനുമാനം 6.5 ശതമാനമാക്കി ആർബിഐ

  • റാബി ഉത്പാദനത്തിൽ വർധന
  • മൂലധന ചെലവുകളിലേക്കുള്ള സർക്കാർ പദ്ധതികൾ വളർച്ചക്ക് പിന്തുണ നൽകി

Update: 2023-04-06 09:45 GMT

ഇന്ത്യയുടെ ജിഡിപി വളർച്ച അനുമാനം 6.5 ശതമാനമാക്കി ഉയർത്തി ആർ ബി ഐ. കമ്മോഡിറ്റി വിലയിൽ ഉണ്ടായ അയവും, റാബി വിളയുടെ വർധിച്ച ഉത്പാദനവും, ഉയർന്ന മൂലധന ചെലവുകൾക്കായി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളും കണക്കിലെടുത്താണ് അനുമാനത്തിൽ വർദ്ധനവ് വരുത്തിയിട്ടുള്ളത്. ഇതിനു മുൻപ് 6.4 ശതമാനമായിരുന്നു ജിഡിപി വളർച്ച അനുമാനം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7 ശതമാനത്തിലെത്തുമെന്ന് കണക്കാക്കിയിരുന്നു. ഉയർന്ന റാബി ഉത്പാദനം കാർഷിക ഗ്രാമീണ മേഖലയിലെ ആവശ്യകതകൾ വർധിക്കുന്നതിന് കൂടുതൽ പിന്തുണ നൽകിയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

തൊഴിലാളികൾ പരസ്പരം സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള (ഹോട്ടൽ, ടൂറിസം, വ്യവസായ ശാലകൾ)  മേഖലകളിലുള്ള സ്ഥിരമായ വളർച്ച നാഗരിക ഡിമാൻഡ് പിന്തുണക്കുന്നതാണെന്നും, സർക്കാർ മൂലധന ചെലവിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ദീർഘ കാലത്തേക്കുള്ള ശേഷി വിനിയോഗം ശരാശരിയാകുമെന്നും ഗവർണർ കൂട്ടി ചേർത്തു. കൂടാതെ കമ്മോഡിറ്റി വിലയിലുള്ള കുറവ് നിർമാണ മേഖലക്ക് കൂടുതൽ പ്രചോദനമാണ്. ഇത് നിക്ഷേപ സാധ്യത വർധിപ്പിക്കുന്നു.

എല്ലാ ഘടകങ്ങളെയും പരിഗണിച്ച്, നടപ്പു സാമ്പത്തിക വർഷത്തെ രാജ്യത്തിൻറെ ജിഡിപി വളർച്ച 6.5 ശതമാനമാകുമെന്നാണ് കണക്കാക്കുന്നതെന്നും, ഒന്നാം പാദത്തിൽ ഇത് 7.8 ശതമാനമാകുമെന്നും, രണ്ടാം പാദത്തിൽ 6.2 ശതമാനവും, മൂന്നാം പാദത്തിൽ 6.1 ശതമാനവും, നാലാം പാദത്തിൽ 5.9 ശതമാനവും ആയിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ആഗോള പ്രതിസന്ധികൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ പുറം രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡിൽ മന്ദത തുടർന്നേക്കാമെന്നും ഗവർണർ സൂചിപ്പിച്ചു. ആഗോള വിപണികളിലുള്ള അനിശ്ചിതത്വവും, ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളും നിലവിലെ വീക്ഷണങ്ങൾക്ക് വെല്ലുവിളികൾ ഉയർത്തിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റാബി ഉത്പാദനം 6.2 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തര ഡിമാൻഡിലെ അനുകൂലമായ പിന്തുണയുള്ളതിനാൽ നിർമാണ മേഖലയിലെ പിഎംഐ (പർച്ചേസിംഗ് മാനുഫാച്ചറിങ് ഇൻഡക്സ് ) തുടർച്ചയായ 21 ആം മാസത്തിലും വർദ്ധനവ് രേഖപ്പെടുത്തി. മാർച്ചിൽ ഇത് 56.4 ആയി. സേവന മേഖലയിൽ ഇത് 57.8 ആയി.

കഴിഞ്ഞ ദിവസം ലോക ബാങ്ക് ഇന്ത്യയുടെ വളർച്ച അനുമാനം 6.6 ശതമാനത്തിൽ നിന്നും 6.4 ശതമാനമാക്കി കുറച്ചിരുന്നു

Tags:    

Similar News