അടുത്ത സാമ്പത്തിക വർഷത്തിലെ രാജ്യത്തിൻറെ വളർച്ച 20 ബേസിസ് പോയിന്റ് ഉയർത്തി ഒഇഡിസി

2024 -25 സാമ്പത്തിക വർഷമാവുമ്പോഴേക്ക് ഏകദേശം 7 ശതമാനമായി വീണ്ടെടുക്കുന്നതിന് സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു

Update: 2023-03-18 16:00 GMT

2024 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിൻറെ വളർച്ച പ്രവചനം ഉയർത്തി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി). ഏറ്റവും പുതിയതായി കമ്പനി പ്രസിദ്ധീകരിച്ച 'ഫ്രാജയിൽ റിക്കവറി' എന്ന റിപ്പോർട്ടിലാണ് കമ്പനി ഇന്ത്യയുടെ വളർച്ച 20 ബേസിസ് പോയിന്റ് ഉയർത്തി 5.9 ശതമാനമാക്കിയത്. കടുത്ത സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ നടപ്പു സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ വളർച്ച 6 ശതമാനമായി കുറയുമെന്നും, എന്നാൽ 2024 -25 സാമ്പത്തിക വർഷമാവുമ്പോഴേക്ക് ഏകദേശം 7 ശതമാനമായി വീണ്ടെടുക്കുന്നതിന് സാധിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ ജിഡിപി വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ 6.9 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. ഡിസംബർ പാദത്തിൽ സമ്പദ് വ്യവസ്ഥക്ക് വാർഷികാടിസ്ഥാനത്തിൽ 4.4 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. പാദടിസ്ഥാനത്തിൽ ജിഡിപി വളർച്ച ഡിസംബർ പാദത്തിൽ 0.7 ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ 1.7 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരുന്നത്.

ഉയർന്ന പണപ്പെരുപ്പം, നിരക്ക് വർധന എന്നിവയുൾപ്പെടെയുള്ള ആഗോള സാമ്പത്തിക രാഷ്ട്രീയ വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയുടെ വളർച്ച 6 ശതമാനമാകുമെന്നാണ് ക്രിസിൽ റിപ്പോർട്ട് ചെയ്തത്. നിരക്ക് വർധനയുടെ ആഘാതം അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതി ഫലിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആഗോള സമ്പദ് വ്യവസ്ഥയിൽ കൂടുതൽ ശുഭകരമായ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നാണ് സമ്ബദ് വ്യവസ്ഥകൾ വ്യക്തമാക്കുന്നത്. ഉപഭോക്‌തൃ, ബിസിനസ് വികാരങ്ങൾ കൂടുതൽ മെച്ചപ്പെട്ടു തുടങ്ങി. ഭക്ഷ്യ, ഊർജ വിലകൾ കുറയാൻ തുടങ്ങി. ഒപ്പം ചൈന പൂർണമായും തുറന്നു കഴിഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ ചൈനയുടെ വളർച്ച 5.3 ശതമാനമായി തിരിച്ചു വരുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 4.9 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു.

നിരക്ക് വർധനയിൽ കർശനമായ നടപടികൾ തുടർന്നാൽ 2023, 2024 സാമ്പത്തിക വർഷത്തിൽ ആഗോള വളർച്ച യഥാക്രമം 2.6 ശതമാനം, 2.9 ശതമാനം എന്നിവയാകാനാണ് സാധ്യത.

എന്നിരുന്നാലും, ഉയർന്ന പണപ്പെരുപ്പത്തിൽ നിന്നുള്ള വരുമാനം കുറയുന്നതിനാൽ 2023-24 ഓടെ ക്രമാനുഗതമായ പുരോഗതി പ്രതീക്ഷിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

Tags:    

Similar News