2030 ഓടെ അപകട മരണങ്ങള്‍ 50% കുറയ്ക്കുക ലക്ഷ്യമെന്ന് നിതിന്‍ ഗഡ്കരി

  • ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും സംഭവിക്കുകയാണ്
  • 60% മരണങ്ങളും 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്
  • സൗജന്യ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സംഘടനകളോട് കേന്ദ്രമന്ത്രി
;

Update: 2024-01-16 12:04 GMT
nitin gadkari aims to reduce accidental deaths by 50% by 2030
  • whatsapp icon

ഡൽഹി: 2030 ഓടെ അപകട മരണങ്ങള്‍ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷയാണ് സര്‍ക്കാരിന്റെ ഏറ്റവും മുന്‍ഗണനയെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

റോഡ് സേഫ്റ്റി എന്ന വിഷയത്തില്‍ സിഐഐ ദേശീയ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022ലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 4.6 ലക്ഷം റോഡപകടങ്ങളും 1.68 ലക്ഷം മരണങ്ങളും 4 ലക്ഷം ഗുരുതരമായ പരിക്കുകളും ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും സംഭവിക്കുകയാണ്.



റോഡപകടങ്ങളില്‍ 12 ശതമാനം വര്‍ധനയും ഡപകട മരണങ്ങളില്‍ 10% വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇത് ജിഡിപിയില്‍ 3.14% സാമൂഹിക-സാമ്പത്തിക നഷ്ടത്തിന് കാരണമായെന്ന് ഗഡ്കരി പറഞ്ഞു. 60% മരണങ്ങളും 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അപകട മരണം ഒരു കുടുംബത്തിലെ അന്നം സമ്പാദിക്കുന്നയാളുടെ നഷ്ടവും തൊഴിലുടമയ്ക്ക് തൊഴില്‍ നഷ്ടവും സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള നഷ്ടവുമാണ്.

നല്ല ട്രാഫിക് പെരുമാറ്റത്തിന് പ്രതിഫലം നല്‍കുന്ന സംവിധാനം നാഗ്പൂരില്‍ നല്ല ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് പതിവായി നേത്രപരിശോധന നടത്തണമെന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറയുകയും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി അതിനായി സൗജന്യ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News