ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തൊഴിൽ സേനയുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല, ആര്‍ബിഐ നയസമിതി അംഗം
. അതേസമയം വളര്‍ച്ച അതീവ ദുര്‍ബലമായി തുടരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള പലിശ വര്‍ധന ഉത്പന്നങ്ങളുടെ ഡിമാന്റിനെ വല്ലാതെ ഞെരുക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അത്തന്ത്യം ദുര്‍ബലമാണെന്നും വളര്‍ന്നു വരുന്ന തൊഴില്‍ സേനകളുടെ സ്വപ്‌നങ്ങള്‍ക്കൊത്ത് ഉയരുന്നതില്‍ അത് വിജയിക്കുന്നില്ലെന്നും ആര്‍ബിഐ നയസമതി അംഗം ആര്‍. വര്‍മ. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2022-23 ല്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നും എന്നാല്‍ 23-24 ല്‍ ഇത് കുറയുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അദേഹം വ്യക്തമാക്കി. അതേസമയം വളര്‍ച്ച അതീവ ദുര്‍ബലമായി തുടരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള പലിശ വര്‍ധന ഉത്പന്നങ്ങളുടെ ഡിമാന്റിനെ വല്ലാതെ ഞെരുക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
പണപ്പെരുപ്പ നിരക്ക് പിടിച്ച് നിര്‍ത്താന്‍ ആര്‍ബിഐ റിപ്പോ നിരക്ക് പല തവണ വര്‍ധിപ്പിച്ചിരുന്നു. ഇത് ഇഎംഐ അടവില്‍ വലിയ ഉയര്‍ച്ചയാണുണ്ടാക്കിയത്. ഇങ്ങനെ വായ്പാ ഗഢു കൂടിയത് വ്യക്തിഗത കുടുംബങ്ങളിലും വലിയ സാമ്പത്തിക സമര്‍ദമുണ്ടാക്കുന്നുണ്ട്. ഇത് മറ്റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും കാരണമാകുന്നു. ഡിമാന്റിനെയും ബാധിക്കുന്നു.
അതേ സമയം, ആഗോള സ്ഥിതിവിശേഷങ്ങളുടെ പശ്ചാത്തലത്തില്‍ കയറ്റുമതിയും വന്‍ സമ്മര്‍ദത്തിലാണ്. ഉയര്‍ന്ന പലിശനിരക്ക് സ്വകാര്യ നിക്ഷേപങ്ങള്‍ ബുദ്ധിമുട്ടേറിയതാക്കി മാറ്റുന്നു. ഇത്തരം ഘടകങ്ങള്‍ നമ്മുടെ തൊഴില്‍ സേനയുടെ സ്വപ്‌നങ്ങള്‍ എന്താണോ അതിനനുസരിച്ച് പ്രകടനം കാഴ്ച വയ്ക്കുന്നതില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ പിന്നാക്കം വലിക്കുന്നതായി താന്‍ ഭയക്കുന്നുവെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വര്‍മ വ്യക്തമാക്കി.