ഇന്ത്യയ്ക്ക് പല മേഖലയിലും പരിഷ്‌കാരങ്ങള്‍ ആവശ്യം: ഗീതാ ഗോപിനാഥ്
- ഇന്ത്യയ്ക്ക് ധാരാളം പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
പല ആഗോള സമ്പദ്വ്യവസ്ഥകളേക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും തൊഴില്‍ മേഖലയിലടക്കം ഇന്ത്യ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമായി ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്.
ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) യോഗത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിലുള്ള പ്രതിസന്ധികള്‍ ആഗോള വളര്‍ച്ചാ നിരക്കിനെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
കോവിഡും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും രാജ്യങ്ങളെ ദേശീയ സുരക്ഷയെയും സാമ്പത്തിക സുരക്ഷയെയും കുറിച്ച് കൂടുതല്‍ ആശങ്കാകുലരാക്കി. ഇത് വലിയ ചേരിതിരിവിലേക്ക്് നയിച്ചേക്കാവുന്ന നയങ്ങള്‍ ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുവെന്ന് അഭിമുഖത്തില്‍ ഗീതാ ഗോപിനാഥ് പറഞ്ഞു.
ഇന്ത്യയ്ക്ക് ധാരാളം പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഇന്ത്യയെ ഒരു നിക്ഷേപ കേന്ദ്രമായാണ് നോക്കികാണുന്നതെന്ന് ഗീതാ ഗോപിനാഥ് വ്യക്തമാക്കി.