രണ്ട് കോടി രൂപ വരെയുള്ള ജിഎസ്ടി നിയമലംഘനത്തിന് വിചാരണയില്ല

  • ഗുഡ്ക, പാന്‍ മസാല, സിഗരറ്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ ജിഎസ്ടി സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ഉണ്ടായില്ല.

Update: 2022-12-17 11:25 GMT

ഡെല്‍ഹി: രണ്ട് കോടി രൂപ വരെയുള്ള ജിഎസ്ടി നിയമ ലംഘനങ്ങള്‍ക്ക് വിചാരണ വേണ്ട എന്ന തീരുമാനവുമായി ജിഎസ്ടി കൗണ്‍സില്‍. ഇന്ന് നടന്ന യോഗത്തില്‍ ഒരു ഉത്പന്നത്തിന്റെയും നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. കോംമ്പൗണ്ടിംഗ് തുകയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള 50 മുതല്‍ 150 ശതമാനമെന്നത് 25 മുതല്‍ 100 ശതമാനം ആയാണ് കുറച്ചത്. മുന്‍പ് ഒരു കോടി രൂപ വരെയുള്ള ജിഎസ്ടി ലംഘനങ്ങളെയാണ് വിചാരണയില്‍ നിന്നും ഒഴിവാക്കിയിരുന്നത്.

എന്നാല്‍ അടുത്ത യോഗത്തില്‍ നികുതി വര്‍ധനവ് സംബന്ധിച്ച് ചര്‍ച്ച ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഗുഡ്ക, പാന്‍ മസാല, സിഗരറ്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ ജിഎസ്ടി സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഓണ്‍ലൈന്‍ ഗെയിമിങ്ങുമായി ബന്ധപ്പെട്ട നികുതിയെ പറ്റിയും ജിഎസ്ടി യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്ന് റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. സമയക്കുറവ് മൂലമാണ് ഈ വിഷയം ചര്‍ച്ച ചെയ്യാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News