നവംബറിലെ കയറ്റുമതിയില്‍ വന്‍ ഇടിവ്
- കയറ്റുമതി 4.85 ശതമാനമാണ് കുറഞ്ഞത്
- എന്നാല്‍ ഇറക്കുമതി 27 ശതമാനം വര്‍ധിച്ചു
- ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരത്തില്‍ വര്‍ധന
നവംബറിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 4.85 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 33.75 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍നിന്ന് ഇക്കുറി 32.11 ബില്യണ്‍ ഡോളറായി കുറഞ്ഞു.
നവംബറില്‍ ഇറക്കുമതി 27 ശതമാനം വര്‍ധിച്ച് 69.95 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ 55.06 ബില്യണ്‍ ഡോളറായിരുന്നു ഇത്.
അവലോകന മാസത്തില്‍ വ്യാപാര കമ്മി അല്ലെങ്കില്‍ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം 37.84 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു.
ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 17.25 ശതമാനം വര്‍ധിച്ച് 39.2 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി 2.17 ശതമാനം വര്‍ധിച്ച് 284.31 ബില്യണ്‍ ഡോളറായും ഇറക്കുമതി 8.35 ശതമാനം ഉയര്‍ന്ന് 486.73 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.