മെട്രോകളിലെ വനിതാസംരംഭകര്‍; 39% ആശ്രയിക്കുന്നത് സമ്പാദ്യത്തെയെന്ന് സര്‍വേ

  • 45 വയസ്സിന് മുകളിലുള്ളവരില്‍ 52% പേര്‍ സംരംഭത്തിനായി സ്വന്തം സമ്പാദ്യം ഉപയോഗിക്കുന്നു
  • വായ്പ ലഭിച്ചവരില്‍, 21% പേര്‍ മുന്‍ഗണന നല്‍കിയത് ബാങ്ക് വായ്പകള്‍ക്കായിരുന്നു
  • സ്വര്‍ണം പണയമായി ഉപയോഗിക്കുന്നവരില്‍ 64% പേരും പ്രധാനമായും നിക്ഷേപിക്കുന്നത് സേവിംഗ്‌സ് അക്കൗണ്ടുകളിലും, സ്വര്‍ണത്തിലുമാണ്

Update: 2024-09-30 09:53 GMT

ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ 65 ശതമാനം പേരും ബിസിനസ് ലോണിനെ ആശ്രയിക്കാതെയാണ് അവരുടെ സംരംഭം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ട്. അവരില്‍ 39 ശതമാനം പേര്‍ അവരുടെ സംരംഭങ്ങള്‍ക്ക് ധനസമാഹരണത്തിനായി വ്യക്തിഗത ശമ്പാദ്യത്തെ ആശ്രയിച്ചതായി ഡിബിഎസ് ബാങ്ക് ഇന്ത്യയും റേറ്റിംഗ് ഏജന്‍സിയായ ക്രിസിലും നടത്തിയ സംയുക്ത സര്‍വേ വെളിപ്പെടുത്തുന്നു.

വായ്പ ലഭിക്കാത്ത സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍, 25% പേര്‍ക്ക് മതിയായ സമ്പാദ്യമുണ്ട്, 26% പേര്‍ക്ക് ഉയര്‍ന്ന പലിശനിരക്കിനെക്കുറിച്ച് ആശങ്കയുണ്ട്.

ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിഗത ഫണ്ടുകളെ ആശ്രയിക്കുന്നത് പ്രായത്തിനനുസരിച്ച് വര്‍ധിക്കുന്നു. സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍, 45 വയസ്സിന് മുകളിലുള്ളവരില്‍ 52% പേര്‍ സ്വന്തം സമ്പാദ്യം ഉപയോഗിക്കുന്നു, 25-35 വയസ് പ്രായമുള്ളവരില്‍ അത് 36% മാത്രമാണ്. വായ്പ ലഭിച്ചവരില്‍, 21% പേര്‍ മുന്‍ഗണന നല്‍കിയത് ബാങ്ക് വായ്പകള്‍ക്കായിരുന്നു.

ഒരു ചെറിയ അനുപാതം, ഏകദേശം 7%, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍മാര്‍, പ്രൈവറ്റ് ഇക്വിറ്റി അല്ലെങ്കില്‍ ഫിന്‍ടെക്കുകളില്‍ നിന്നുള്ള ഫണ്ടിംഗ് തിരഞ്ഞെടുക്കുന്നു.

വനിതാ സംരംഭകര്‍ പലപ്പോഴും ഈടിനായി വ്യക്തിഗത ആസ്തികള്‍ ഉപയോഗിക്കുന്നു. 28% വ്യക്തിഗത സ്വത്ത് പ്രയോജനപ്പെടുത്തുകയും 25% സ്വര്‍ണ്ണത്തിലേക്ക് തിരിയുകയും ചെയ്യുന്നു. സ്വര്‍ണം പണയമായി ഉപയോഗിക്കുന്നവരില്‍ 64% പേരും പ്രധാനമായും നിക്ഷേപിക്കുന്നത് സേവിംഗ്‌സ് അക്കൗണ്ടുകള്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിതമായ ഓപ്ഷനുകളിലാണ്. ഇന്ത്യയിലുടനീളമുള്ള സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ അവരുടെ നിക്ഷേപത്തിന്റെ 45% സേവിംഗ്‌സ് അക്കൗണ്ടിലേക്കും സ്വര്‍ണത്തിലേക്കും നീക്കിവയ്ക്കുന്നു.

39% വനിതാ സംരംഭകരെങ്കിലും ക്യാഷ് ക്രെഡിറ്റ് , ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. തുടര്‍ന്ന് കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകളും (25%) പ്രോപ്പര്‍ട്ടി-ബാക്ക്ഡ് ടേം ലോണുകളും (11%) ഉപയോഗിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതില്‍ യുപിഐ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ യുപിഐയുടെ വിഹിതം 80 ശതമാനത്തിനടുത്തെത്തി.

ബിസിനസ് ചെലവുകള്‍ അടയ്ക്കുന്നതില്‍ യുപിഐ മുന്നിലാണ്.അതിനുശേഷമാണ് മൊബൈല്‍ ബാങ്കിംഗ്. സര്‍വേയില്‍ പങ്കെടുത്ത 73% സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളെങ്കിലും ഉപഭോക്താക്കളില്‍ നിന്ന് ഡിജിറ്റലായി പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.87% പേര്‍ അവരുടെ ബിസിനസ്സ് ചെലവുകള്‍ അടയ്ക്കുന്നതിന് ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചു.

സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേ, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള കാര്യമായ അവബോധമില്ലായ്മ വെളിപ്പെടുത്തി. കൂടാതെ, 34% പേര്‍ തങ്ങളുടെ ബിസിനസുകള്‍ക്കായി സര്‍ക്കാര്‍ പദ്ധതികളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞു.

ഇന്ത്യന്‍ മെട്രോകളിലെ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ പകുതിയിലധികം (52%) പേരും തങ്ങളുടെ ബിസിനസുകളില്‍ സുസ്ഥിരതാ നയങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം 14% സുസ്ഥിരതയുമായി ബന്ധപ്പെട്ട ധനകാര്യത്തിനായി ഒരു ബാങ്കിനെ സമീപിച്ചു. തങ്ങളുടെ ബോര്‍ഡുകളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുക , മാലിന്യം കുറയ്ക്കുക, പുനരുപയോഗ നടപടികള്‍ എന്നിവ പോലുള്ള സുസ്ഥിര ബിസിനസ്സ് രീതികള്‍ 76% നടപ്പാക്കിയിട്ടുണ്ട്.

Tags:    

Similar News