ധനക്കമ്മിയിലേയ്ക്ക ഉറ്റു നോക്കി രാജ്യം: സാമ്പത്തിക അച്ചടക്കത്തിന് മുന്‍തൂക്കം

ഡെല്‍ഹി: രാജ്യത്ത് ധനക്കമ്മി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പവും മൂലധന നഷ്ടം തടയുന്നതിനുമുള്ള ആര്‍ബിഐ നടപടികളില്‍ അടിയന്തിര ശ്രദ്ധ നല്‍കി കേന്ദ്ര ധനകാര്യ മന്ത്രാലയം. വിവിധ ചെലവുകളിൻ മേല്‍ അധിക ഫണ്ട് വിനിയോഗം ലഘൂകരിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 16.6 ലക്ഷം കോടി രൂപയാണ്. അതായത് ജിഡിപിയുടെ 6.4%. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ആര്‍ബിഐ ശ്രമങ്ങളെ സാമ്പത്തിക മാന്ദ്യം തകിടം മറിച്ചേക്കാമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും ബജറ്റ് കണക്കുകളില്‍ […]

Update: 2022-07-20 20:30 GMT

ഡെല്‍ഹി: രാജ്യത്ത് ധനക്കമ്മി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പവും മൂലധന നഷ്ടം തടയുന്നതിനുമുള്ള ആര്‍ബിഐ നടപടികളില്‍ അടിയന്തിര ശ്രദ്ധ നല്‍കി കേന്ദ്ര ധനകാര്യ മന്ത്രാലയം.

വിവിധ ചെലവുകളിൻ മേല്‍ അധിക ഫണ്ട് വിനിയോഗം ലഘൂകരിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 16.6 ലക്ഷം കോടി രൂപയാണ്. അതായത് ജിഡിപിയുടെ 6.4%.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ആര്‍ബിഐ ശ്രമങ്ങളെ സാമ്പത്തിക മാന്ദ്യം തകിടം മറിച്ചേക്കാമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും ബജറ്റ് കണക്കുകളില്‍ ഉറച്ചു നില്‍ക്കണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര ധനകാര്യ വൃത്തങ്ങള്‍ നല്‍കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം മൂല ധന ചെലവിനായി 7.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഈ തുകയില്‍ കുറവുണ്ടാകില്ലെന്നും എന്നാല്‍ ഇപ്പോള്‍ ആരംഭിച്ച മണ്‍സൂണ്‍ സെഷനില്‍ ഗ്രാന്റിനുള്ള അനുബന്ധ ആവശ്യം സര്‍ക്കാര്‍ അവതരിപ്പിച്ചേക്കില്ലെന്നുമാണ് സൂചന.

ഭക്ഷ്യ-വളം സബ്സിഡികളില്‍ വര്‍ധന വേണമെന്ന ആവശ്യം സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്. ഒപ്പം വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി പാചക വാതകത്തിനുള്ള പിന്തുണ പുനഃസ്ഥാപിക്കേണ്ടിവന്നു.

കുതിച്ചുയരുന്ന ഇന്ധന ചില്ലറ വില്‍പ്പന വില കുറയ്ക്കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത് വരുമാനത്തില്‍ കാര്യമായ തിരിച്ചടിയായി. കുറഞ്ഞ വരുമാനവും ഉയര്‍ന്ന ജീവിത ചെലവും പണപ്പെരുപ്പത്തെ ഉത്തേജിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഇത് ആര്‍ബിഐയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാണ്.

ഉപഭോക്തൃ പണപ്പെരുപ്പം ഏപ്രിലിലെ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.8 ശതമാനത്തില്‍ നിന്ന് ജൂണില്‍ 7 ശതമാനം ആയി കുറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി ആറ് മാസത്തേക്ക് ആര്‍ബിഐയുടെ രണ്ട് മുതല്‍ ആറ് ശതമാനം വരെ ടാര്‍ഗെറ്റ് പരിധിക്ക് പുറത്ത് തുടരുകയാണ്.

ആര്‍ബിഐ റിപ്പോ നിരക്ക് മെയ്, ജൂണ്‍ മാസങ്ങളില്‍ 0.9 ശതമാനം വര്‍ധിപ്പിച്ചു. ഓഗസ്റ്റിലെ സാമ്പത്തിക നയ അവലോകനത്തില്‍ വീണ്ടും നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.

ആഭ്യന്തര ക്രൂഡിന്മേല്‍ സര്‍ക്കാര്‍ ഏർപ്പെടുത്തിയ വിൻഡ്‌ഫാൾ നികുതിയും ഇന്ധന കയറ്റുമതിയില്‍ കയറ്റുമതി നികുതിയും ഏര്‍പ്പെടുത്തിയതിന് ശേഷം സാമ്പത്തിക ആശങ്കകള്‍ക്ക് നേരിയ അയവ് വന്നിട്ടുണ്ട്. ഇതിലൂടെ ഏകദേശം ഒരു ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

Similar News