പലിശ നിരക്ക് കുതിക്കുന്നു, റിയല്‍ എസ്റ്റേറ്റ് മേഖല കിതച്ചു നില്‍ക്കുന്നു

തുടര്‍ച്ചയായി പലിശ നിരക്ക് കുതിച്ചുയരുന്നത് റിയല്‍ എസ്റ്റേ്റ്റ് മേഖലയ്ക്കും നിര്‍മാണ രംഗത്തിനും വലിയ വെല്ലുവിളിയാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ട് ശതമാനത്തിനടുത്താണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ബാങ്കുകള്‍ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്കിലും ഇതേ തോതിലോ കൂടിയ അളവിലോ വര്‍ധന വരുത്തിയിട്ടുണ്ട്. ഇതു മൂലം വീടു വാങ്ങുന്നവര്‍ക്ക് ചെലവേറുക സ്വാഭാവികം. ഫലത്തില്‍ കൂടുതല്‍ ആളുകള്‍ വീട്/ ഫ്‌ളാറ്റ് വാങ്ങുന്നതില്‍ നിന്നും പിന്നോക്കം പോകുകയാണ്. ഇതാകട്ടെ കഴിഞ്ഞ കുറച്ച് കാലമായി പ്രതിസന്ധിയിലായിരുന്ന റിയല്‍ എസ്റ്റേറ്റ് […]

Update: 2022-09-30 03:50 GMT

തുടര്‍ച്ചയായി പലിശ നിരക്ക് കുതിച്ചുയരുന്നത് റിയല്‍ എസ്റ്റേ്റ്റ് മേഖലയ്ക്കും നിര്‍മാണ രംഗത്തിനും വലിയ വെല്ലുവിളിയാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ട് ശതമാനത്തിനടുത്താണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ബാങ്കുകള്‍ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്കിലും ഇതേ തോതിലോ കൂടിയ അളവിലോ വര്‍ധന വരുത്തിയിട്ടുണ്ട്.

ഇതു മൂലം വീടു വാങ്ങുന്നവര്‍ക്ക് ചെലവേറുക സ്വാഭാവികം. ഫലത്തില്‍ കൂടുതല്‍ ആളുകള്‍ വീട്/ ഫ്‌ളാറ്റ് വാങ്ങുന്നതില്‍ നിന്നും പിന്നോക്കം പോകുകയാണ്. ഇതാകട്ടെ കഴിഞ്ഞ കുറച്ച് കാലമായി പ്രതിസന്ധിയിലായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യുന്നു. ആര്‍ബിഐയുടെ പണ നയയോഗത്തില്‍ റിപോ നിരക്ക് വീണ്ടും അര ശതമാനമാണ് വെള്ളിയാഴച് കൂട്ടിയത്. ഇതോടെ കേന്ദ്ര ബാങ്ക് മറ്റു ബാങ്കുകള്‍ക്കായി നല്‍കുന്ന വായ്പയുടെ നിരക്കായ റിപോ നിരക്ക് 5.9 ശതമാനമായി.

മെയ് മാസം മുതല്‍ തുടര്‍ച്ചയായ നാലാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഈ നിരക്ക് വര്‍ധന കഴിഞ്ഞ രണ്ടു വര്‍ഷമായി ശക്തമായ വളര്‍ച്ച നില നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലെയെയും സാരമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ വരുത്തിയ വര്‍ദ്ധനവിന് ശേഷം വായ്പ ദാതാക്കള്‍ ഇതിനകം തന്നെ ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഭവന വായ്പ പലിശ നിരക്കുകള്‍ താഴ്ന്ന വരുകയായിരുന്നു. ഒരു ഘട്ടത്തില്‍ 6.5 ശതമാനത്തിന് വരെ മുഖ്യധാരാ ബാങ്കുകള്‍ ഭവന വായ്പകള്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അത് ചുരുങ്ങിയത് 8.5 ശതമാനത്തിലേക്ക് കയറിയിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രതിസന്ധി ഇക്കാലത്ത് പാരമ്യതയിലായിരുന്നുവെങ്കിലും പലിശ നിരക്ക് കുറഞ്ഞിരുന്നതിനാല്‍ വില്‍പനയെ അത്ര ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പലിശ നിരക്ക് കുതിച്ചുയരുന്നത് ഈ മേഖലയുടെ തിരിച്ച് വരവിന് കടുത്ത ആഘാതമാണ് സൃഷ്ടിക്കുക. നിലവിലുള്ള വില്പന തോത് നില നിര്‍ത്താന്‍ കൂടുതല്‍ ഓഫറുകളും മറ്റും നല്‍കേണ്ട സാഹചര്യം ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് രംഗം തിരിച്ചു വരുന്ന സാഹചര്യമായിരുന്നുവെങ്കിലും, നാലാം തവണയും നിരക്കുയര്‍ത്തിയത്, വീട് വാങ്ങുന്നവരെ ഹ്രസ്വകാലത്തേക്കു ബാധിക്കും.

ഫെസ്റ്റിവെൽ സീസണോട് അനുബന്ധിച്ചു സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ അല്പം ഇളവ് നല്‍കുമെന്നാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ളവര്‍ കരുതുന്നത്.

Tags:    

Similar News