ജൂണ്‍ പാദത്തില്‍ 4,125 കോടി രൂപ അറ്റാദായം നേടി ആക്‌സിസ് ബാങ്ക്
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 4,125 കോടി രൂപയായി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ ഇരട്ടി വളര്‍ച്ചയാണിത്. കിട്ടാക്കടം കുറഞ്ഞതാണ് ബാങ്കിന് നേട്ടമായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,160 കോടി രൂപയായിരുന്നു ആക്‌സിസ് ബാങ്കിന്റെ അറ്റാദായം. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ആകെ വരുമാനം 21,727.61 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 19,361.92 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ നിഷ്‌ക്രിയ […]
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 4,125 കോടി രൂപയായി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ ഇരട്ടി വളര്‍ച്ചയാണിത്. കിട്ടാക്കടം കുറഞ്ഞതാണ് ബാങ്കിന് നേട്ടമായത്.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,160 കോടി രൂപയായിരുന്നു ആക്‌സിസ് ബാങ്കിന്റെ അറ്റാദായം.
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ആകെ വരുമാനം 21,727.61 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 19,361.92 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 2.76 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കണ്‍സോളിഡേറ്റഡ് അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 84 ശതമാനം ഉയര്‍ന്ന് 4,389.22 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 2,374.50 കോടി രൂപയായിരുന്നു.