സ്പന്ദന സ്‌പുർത്തി Q4 അറ്റാദായം 50 ശതമാനം ഉയർന്നു 75 കോടി രൂപ
ചെറുകിട ധനകാര്യസ്ഥാപനമായ സ്പന്ദന സ്‌പുർത്തിയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ 50 ശതമാനം വർധിച്ചു 75 കോടി രൂപയായി. മാനേജ്‌മെന്റ് തലത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മൂലം ഫലങ്ങൾ ഇപ്പോഴാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്. 2021 സാമ്പത്തിക വർഷത്തിൽ, ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 49.3 കോടി രൂപയായിരുന്നു. മെയ് 30 നു കമ്പനിക്ക് മാർച്ച് പാദഫലങ്ങൾ പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളെ കുറിച്ച് സെബിയെ അറിയിച്ചിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 38 ശതമാനം ഇടിഞ്ഞു 299.10 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ സമയം 480.30 കോടി രൂപയായിരുന്നു. 2021 -22 വർഷത്തിൽ കമ്പനിയുടെ അറ്റാദായം 17 ശതമാനം ഇടിഞ്ഞു 120 കോടി രൂപയായി. 2020 -21 വർഷത്തിൽ […]
ചെറുകിട ധനകാര്യസ്ഥാപനമായ സ്പന്ദന സ്‌പുർത്തിയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ 50 ശതമാനം വർധിച്ചു 75 കോടി രൂപയായി.
മാനേജ്‌മെന്റ് തലത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മൂലം ഫലങ്ങൾ ഇപ്പോഴാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്.
2021 സാമ്പത്തിക വർഷത്തിൽ, ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 49.3 കോടി രൂപയായിരുന്നു. മെയ് 30 നു കമ്പനിക്ക് മാർച്ച് പാദഫലങ്ങൾ പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളെ കുറിച്ച് സെബിയെ അറിയിച്ചിരുന്നു.
കമ്പനിയുടെ മൊത്ത വരുമാനം 38 ശതമാനം ഇടിഞ്ഞു 299.10 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ സമയം 480.30 കോടി രൂപയായിരുന്നു.
2021 -22 വർഷത്തിൽ കമ്പനിയുടെ അറ്റാദായം 17 ശതമാനം ഇടിഞ്ഞു 120 കോടി രൂപയായി. 2020 -21 വർഷത്തിൽ ഇത് 146 കോടി രൂപയായിരുന്നു. മൊത്ത വരുമാനം വർഷാടിസ്ഥാനത്തിൽ 1505.60 കോടി രൂപയിൽ നിന്നും 1480 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ പ്രതിസന്ധികളെല്ലാം വിജയകരമായി തന്നെ നേരിടാൻ കഴിഞ്ഞെന്നു സിഇഓ യും മാനേജിങ് ഡയറക്റ്ററുമായ ശലഭ് സക്‌സേന പറഞ്ഞു.
2021 നവംബറിൽ, പദ്മജ റെഡ്‌ഡി, ചില അഭിപ്രായ ഭിന്നതകളെ തുടർന്ന് കമ്പനിയുടെ എം ഡി സ്ഥാനം രാജി വച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇത് രമ്യമായി പരിഹരിക്കുകയും, തുടർന്നും ബോർഡ് അംഗമായി തുടരുമെന്നും അറിയിച്ചു
സ്പന്ദന സ്‌പുർത്തി ഗ്രാമീണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ്. പ്രധാനമായും ഗ്രാമീണ മേഖലയിലെ വരുമാനം കുറവുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്കുള്ള വായ്പകളും ഒപ്പം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ എൽ ജി) മോഡലിന് കീഴിൽ വരുമാനമുണ്ടാക്കുന്ന വായ്പകളുമാണ് കമ്പനി നൽകുന്നത്.
സ്പന്ദനയുടെ ഓഹരി തിങ്കളാഴ്ച 3.49 ശതമാനം ഉയർന്നു 430.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.