മാര്‍ച്ച് പാദ ലാഭത്തില്‍ 30 ശതമാനം ഇടിവോടെ വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍

ഡെല്‍ഹി: ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വെല്‍സ്പണ്‍ കോര്‍പ്പിന്റെ (ഡബ്ല്യുസിഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 30 ശതമാനം ഇടിഞ്ഞ് 263.56 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ അറ്റാദായം 372.63 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. വെല്‍സ്പണ്‍ കോര്‍പ്പറേഷന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,131.07 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 2,413.48 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ചെലവ് 2,033.16 […]

Update: 2022-05-28 05:10 GMT

ഡെല്‍ഹി: ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വെല്‍സ്പണ്‍ കോര്‍പ്പിന്റെ (ഡബ്ല്യുസിഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 30 ശതമാനം ഇടിഞ്ഞ് 263.56 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ അറ്റാദായം 372.63 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

വെല്‍സ്പണ്‍ കോര്‍പ്പറേഷന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,131.07 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 2,413.48 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ചെലവ് 2,033.16 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ഇത് 1,853.09 കോടി രൂപയായിരുന്നു.്

അതേസമയം, 2022 ഡിസംബര്‍ 1 മുതല്‍ 2027 നവംബര്‍ 30 വരെയുള്ള കാലയളവിലേക്ക് വെല്‍സ്പണ്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വിപുല്‍ മാത്തൂറിന്റെ പുനര്‍ നിയമനത്തിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി.

വെല്‍ഡഡ് ലൈന്‍ പൈപ്പ് നിര്‍മ്മാതാക്കളായ വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍.

Tags:    

Similar News