സൈഡസ് ലൈഫ് സയൻസസിന്റെ അറ്റാദായത്തിൽ 25 ശതമാനം വർധന

  • പ്രവർത്തന വരുമാനം 4,362.3 കോടി രൂപ.
  • യുഎസ് ബിസിനസിൽ നിന്നുള്ള വരുമാനം 1,925 കോടി രൂപ
;

Update: 2023-02-03 11:55 GMT
സൈഡസ് ലൈഫ് സയൻസസിന്റെ അറ്റാദായത്തിൽ 25 ശതമാനം വർധന
  • whatsapp icon

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 24.48 ശതമാനം വർധിച്ച് 622.9 കോടി രൂപയായി.കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ഇത് 500.4 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള കൺസോളിഡേറ്റഡ് വരുമാനം 3,639.8 കോടി രൂപയിൽ നിന്ന് 4,362.3 കോടി രൂപയായി. ഈ പാദത്തിൽ ഇന്ത്യയിലെ ബിസിനെസ്സിൽ നിന്നുള്ള വരുമാനം 13 ശതമാനം വർധിച്ച് 1,643.6 കോടി രൂപയായപ്പോൾ, യുഎസ് ബിസിനസിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 29 ശതമാനം വർധിച്ച് 1,925 കോടി രൂപയായി.

മറ്റു വിപണികളിൽ നിന്നുള്ള വരുമാനം 15 ശതമാനത്തിന്റെ വർധനവോടെ 307.8 കോടി രൂപയും, യൂറോപ്പിലെ ബിസിനെസ്സിൽ നിന്നുള്ള വരുമാനം 4 ശതമാനം ഉയർന്ന് 70.5 കോടി രൂപയുമായി.

Tags:    

Similar News