നാലാം പാദത്തില്‍ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി ടിസിഎസ്

Update: 2025-04-10 12:08 GMT
നാലാം പാദത്തില്‍ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി ടിസിഎസ്
  • whatsapp icon

നാലാം പാദത്തില്‍ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി ടിസിഎസ്. അറ്റാദായം 1.68 % ഇടിഞ്ഞ് 12,224 കോടിയായി. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും, സംയോജിത വരുമാനത്തില്‍ നേട്ടമാണ്. സംയോജിത വരുമാനം  വാര്‍ഷികാടിസ്ഥാനത്തില്‍ 5.3 ശതമാനം വര്‍ദ്ധിച്ച് 64,479 കോടിയായി.

2025 സാമ്പത്തിക വർഷത്തെ ടിസിഎസിന്റെ മൊത്തം അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 5.76 ശതമാനം ഉയർന്ന് 48,553 കോടി രൂപയായി. 2025 സാമ്പത്തിക വർഷം ഐടി മേഖലയിൽ വൻ വളർച്ച രേഖപ്പെടുത്തിയ കമ്പനി 5.99 ശതമാനം വാർഷിക വളർച്ചയോടെ 2,55,324 കോടി രൂപയിലെത്തി. അതേസമയം, കമ്പനി ഓഹരി ഒന്നിന് 30 രൂപ ഡിവിഡന്റും പ്രഖ്യാപിച്ചു.

Tags:    

Similar News