അനിൽ അഗർവാളിൻ്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡിൻ്റെ മാർച്ച് പാദത്തിൽ ഏകീകൃത അറ്റാദായം 27.2 ശതമാനം ഇടിഞ്ഞ് 1,369 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 1,881 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത അറ്റാദായമെന്ന് വേദാന്ത ബിഎസ്ഇക്ക് നൽകിയ ഫയലിംഗിൽ പറഞ്ഞു.
ജനുവരി-മാർച്ച് കാലയളവിൽ കമ്പനിയുടെ ഏകീകൃത വരുമാനം മുൻവർഷത്തെ 38,635 കോടി രൂപയിൽ നിന്ന് 36,093 കോടി രൂപയായി കുറഞ്ഞു. വേദാന്ത റിസോഴ്‌സിൻ്റെ അനുബന്ധ സ്ഥാപനമായ വേദാന്ത ലിമിറ്റഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ എണ്ണ, വാതകം, സിങ്ക്, ലെഡ്, വെള്ളി, ചെമ്പ്, ഇരുമ്പയിര്, സ്റ്റീൽ, അലുമിനിയം, വൈദ്യുതി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.