ടാറ്റ സ്റ്റീൽ നാലാം പാദ അറ്റാദായം 84 ശതമാനം ഇടിഞ്ഞ് 1,566.24 കോടി രൂപ.

മൊത്തം വരുമാനം 63,131.08 കോടി രൂപയായി കുറഞ്ഞു

Update: 2023-05-02 15:00 GMT

ന്യൂഡൽഹി: ടാറ്റ സ്റ്റീലിന്റെ 2023 മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 84 ശതമാനത്തിലധികം ഇടിഞ്ഞ് 1,566.24 കോടി രൂപയിലെത്തി, പ്രധാനമായും കുറഞ്ഞ വരുമാനമാന് ഇതിനു കാരണമായതു..

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ടാറ്റ സ്റ്റീലിന്റെ അറ്റാദായം 9,835.12 കോടി രൂപയായിരുന്നുവെന്ന് ബിഎസ്ഇ ഫയലിംഗിൽ പറയുന്നു.

ടാറ്റ സ്റ്റീലിന്റെ മൊത്തം വരുമാനം 2021-22 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ 69,615.70 കോടി രൂപയിൽ നിന്ന് 63,131.08 കോടി രൂപയായി കുറഞ്ഞു.

കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വർഷം 57,635.79 കോടി രൂപയിൽ നിന്ന് 59,918.15 കോടി രൂപയായി ഉയർന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ആറ് സ്റ്റീൽ ഉത്പാദക കമ്പനികളിൽ ഒന്നാണ് ടാറ്റ സ്റ്റീൽ.


Tags:    

Similar News