ടാറ്റ പവർ അറ്റാദായം 1017 കോടി രൂപയായി ഉയർന്നു

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12 ശതമാനം ഉയർന്നു
  • പ്രവർത്തന ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് 76 ശതമാനം ഉയർന്നു

Update: 2023-11-08 12:20 GMT

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ പവർ നടപ്പ് സാമ്പത്തിക വർഷം രാണ്ടാം പാദത്തിൽ ഏകോപിത അറ്റാദായം 9 ശതമാനം ഉയർന്നതായി രേഖപ്പെടുത്തി. മുൻ വർഷത്തെ ഇതേ കാലയളവിലെ 935 കോടി രൂപയിൽ നിന്നും ഒൻപത് ശതമാനം ഉയർന്ന് അറ്റാദായം 1,017 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12 ശതമാനം ഉയർന്ന് 15,738 കോടി രൂപയിലെത്തി. മുൻ വർഷമിത് 14,030.72 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനം 16,029.54 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം 14,181 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് 76 ശതമാനം ഉയർന്ന് 3,090 കോടി രൂപയായി.

കമ്പനിയുടെ ക്ലീൻ എനർജി മേഖല 2024 സാമ്പത്തിക വർഷത്തിൽ 5,500 മെഗാവാട്ട് എന്ന നാഴികക്കല്ല് കൈവരിച്ചതായി കമ്പനി പറഞ്ഞു. ഇത് മൊത്തം സ്ഥാപിത ഉൽപാദന ശേഷിയുടെ 38 ശതമാനമാണ്. കൽക്കരി ഖനന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിദേശ സംയുക്ത സംരംഭങ്ങളിൽ നിന്നുള്ള വരുമാനം ഇടിവ് തുടരുമ്പോൾ കമ്പനിയുടെ അറ്റാദായത്തിൽ 84 ശതമാനം നേട്ടം നൽകുന്നത് പ്രധാന ബിസിനസുകളിൽ നിന്നാണെന്ന് ടാറ്റ പവർ അറിയിച്ചു. 1158 കോടി രൂപയുടെ പദ്ധതികൾ അവസാനിപ്പിച്ചതായി നിക്ഷേപക അവതരണത്തിൽ കമ്പനി അറിയിച്ചു. കമ്പനിയുടെ കടങ്ങൾ സുസ്ഥിരവസ്ഥയിലാണെന്നും കമ്പനി കൂട്ടിച്ചേർത്തു. 

ഇന്നത്തെ വരുമാന പ്രഖ്യാപനത്തിന് മുന്നോടിയായി ടാറ്റ പവർ കമ്പനിയുടെ ഓഹരികൾ 1.96 ശതമാനം ഉയർന്ന് 254.70 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News